Type Here to Get Search Results !

Bottom Ad

തിരുവനന്തപുരത്ത് വന്‍ അഗ്നിബാധ,വസ്ത്രാലയ ഗോഡൗണ്‍ കത്തി നശിച്ചു


തിരുവനന്തപുരം    (www.evisionnews.in)  : തലസ്ഥാന നഗരിയെ നടുക്കി കിഴക്കേകോട്ടയില്‍ വന്‍ അഗ്നിബാധ. ഞായറാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം. പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ രാജധാനി ബില്‍ഡിങ്ങിലെ റിച്ച്മണ്ട് എന്ന വസ്ത്രാലയത്തിന്റെ തയ്യല്‍ശാലയിലാണ് തീപിടിത്തമുണ്ടായത്. ഗോഡൗണില്‍ ആരും ഉണ്ടായിരുന്നില്ല. ഫയര്‍ഫോഴ്‌സ് തീ അണക്കാന്‍ ശ്രമം തുടരുന്നു. ഇസ്തിരിപ്പെട്ടിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് ആദ്യ സൂചനകള്‍. പോലീസും നാട്ടുകാരും രക്ഷാ പ്രവര്‍ത്തനത്തിന് മുമ്പന്തിയിലുണ്ട്.

അതീവ സുരക്ഷാ പ്രാധാന്യമുള്ള മേഖലയാണ് പത്മനാഭ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം. ധാരാളം കടകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണിത്. കടകളില്‍ നിന്നും കടകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമമാണ് ഫയര്‍ ഫോഴ്‌സ് നടത്തുന്നത്. ഇന്ന് പൊതു അവധിയായതിനാല്‍ കൂടുതല്‍ കടകളും അടഞ്ഞ് കിടക്കുകയാണ്.

കനത്ത തോതില്‍ പുക ഉയരുന്നതിനാല്‍ അഗ്‌നിശേമന സേനയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി നിര്‍ത്തി വച്ചു.

സമീപത്തുള്ള കെട്ടിടത്തിലേക്കും തീ പടരുന്നുണ്ട. ചില കെട്ടിടങ്ങള്‍ ഇടിഞ്ഞു. ഫയര്‍ ഫോഴ്‌സിന്റെ ആധുനിക എഞ്ചിനുകള്‍ സ്ഥലത്തെത്തി. ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വി.എസ് ശിവ കുമാര്‍ എം.എല്‍.എ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു.


keywords: Fire-in-trinadrm-dress-shop
Tags

Post a Comment

0 Comments

Top Post Ad

Below Post Ad