Type Here to Get Search Results !

Bottom Ad

കലക്‌ട്രേറ്റ് ധര്‍ണ: യു.ഡി.എഫ് നേതാക്കള്‍ പര്യടനം നടത്തി


കാസര്‍കോട് (www.evisionnews.in) :  ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ നൂറാം ദിനത്തില്‍ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ യു.ഡി.എഫ് തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് കാസര്‍കോട് കലക്ടറേറ്റ് മുമ്പില്‍ നടത്തുന്ന ധര്‍ണ വിജയിപ്പിക്കുന്നതിന് കാസര്‍കോട് മണ്ഡലത്തില്‍ യു.ഡി.എഫ് നേതാക്കള്‍ പ്രചരണ പര്യടനം നടത്തി. 

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.ടി അഹമ്മദലി, കെ. നീലകണ്ഠന്‍, മണ്ഡലം ചെയര്‍മാന്‍ എല്‍.എ മഹമൂദ് ഹാജി, കണ്‍വീനര്‍ ഇന്‍ ചാര്‍ജ് അഡ്വ. ഗോവിന്ദന്‍, മാഹിന്‍ കേളോട്ട്, കരിവെള്ളൂര്‍ വിജയന്‍, എം.എച്ച് ജനാര്‍ദ്ദനന്‍ തുടങ്ങിയ നേതാക്കള്‍ പര്യടനത്തിന് നേതൃത്വം നല്‍കി. 

ബദിയടുക്ക, കുമ്പഡാജെ, ബെള്ളൂര്‍, കാറഡുക്ക, ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍, കാസര്‍കോട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ യുഡിഎഫ് നേതാക്കളും ഭാരവാഹികളും നേതാക്കളെ സ്വീകരിച്ചു.

Keywords: Collctrate-udf-dharna

Post a Comment

0 Comments

Top Post Ad

Below Post Ad