മറ്റു ജില്ലകളെ അപേക്ഷിച്ച് പിന്നോക്കം നില്‍ക്കുന്ന കാസര്‍കോടിന്റെ വികസനത്തിന് കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും യോജിപ്പോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ജില്ലയുടെ പിന്നാക്കവസ്ഥ പരിഹരിക്കാനായി പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകള്‍ എല്ലാ മേഖലകളെ സംബന്ധിച്ചും സമഗ്രമായ പഠനം നടത്തി മുന്നോട്ട് വച്ചിട്ടുള്ള നിര്‍ദ്ദേശമാണ്.
11,400 കോടി രൂപയുടെ പദ്ധതിയാണ് പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗാമയി ശുപാര്‍ശ ചെയ്തത്.എന്നാല്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഈ പദ്ധതിയുടെ ഭാഗമായിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുവാന്‍ പരിശ്രമം നടത്തിയില്ല.
150 കോടിരൂപയുടെ വികസന പദ്ധതികള്‍ മാത്രമാണ് മുന്നോട്ട് വെക്കുവാന്‍ കഴിഞ്ഞത്.പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി ബാക്കിതുക കണ്ടെത്താനും സാധിച്ചില്ല.രാഷ്ട്രീയ ഇഛാശക്തി ഇല്ലാത്തതാണ് ഇങ്ങനെയൊരു അലംഭാവം ഉണ്ടാകാന്‍ കാരണം.
കേന്ദ്ര സര്‍വ്വകലാശാലയുടെ ഭാഗമായുള്ള മെഡിക്കല്‍ കോളേജ് ഇവിടെ നിന്നും മാറ്റുവാന്‍ വലിയ ശ്രമങ്ങള്‍ നടന്നു.ലോ കോളേജ് പത്തനംതിട്ടയിലേക്ക് പോയി. ബദിയടുക്കയിലെ മെഡിക്കല്‍ കോളേജ് തറക്കല്ലില്‍മത്രം ഒതുങ്ങി.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് കടുത്ത അവഗണനയാണ് കഴിഞ്ഞ സര്‍ക്കാര്‍ കാണിച്ചത്.ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചില്ല.ഇങ്ങനെയുള്ള നിരവധി പ്രശ്‌നങ്ങളാണ് കാസര്‍കോട് ജില്ലയെ പിന്നോട്ടടിപ്പിക്കുന്നത്.രാഷ്ട്രീയ ഇഛാശക്തിയുണ്ടെങ്കില്‍ മാത്രമേ ഇത്തരം പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നും അതുവഴി കാസര്‍കോടിന്റെ വികസനം സാധ്യമാകുമെന്നും മണികണ്ഠന്‍ പറഞ്ഞു.
അതിവേഗ റെയില്‍ പാത മംഗലാപുരം വരെ നീട്ടുന്നതില്‍ ഇടതു സര്‍ക്കാര്‍ ഇടപെടുമെന്നകാര്യത്തില്‍ ഉറച്ച വിശ്വാസമുണ്ട്.വര്‍ഷങ്ങളായി യു.ഡി.എഫാണ്് കാസര്‍കോട് നഗരസഭ ഭരിക്കുന്നത്. എന്നിട്ടും കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുവാന്‍ സാധിക്കാത്തത് വന്‍ വീഴ്ചയാണെന്നും മണികണ്ഠന്‍ കുറ്റപ്പെടുത്തി.
keywords : kasragod-manikandan-evison-news-open-debut
Post a Comment
0 Comments