ഉദുമ (www.evisionnews.in) : തൃക്കണ്ണാട് കെ.എസ്.ടി.പി റോഡരികിലൂടെ നടന്നു പോവുകയായിരുന്നവരുടെ മേല്‍ കാര്‍ പാഞ്ഞുകയറി പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. രണ്ട് പേര്‍ക്ക് ഗുരതരമായി പരിക്കേററു. ബേക്കല്‍ തമ്പ്രാന്‍ വളപ്പിലെ പ്രശാന്ത് (16) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് തൃക്കണ്ണാട് ക്ഷേത്രത്തിന് സമീപം വെച്ചാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കെ.എല്‍ 60 9784 ജെ ഇയോണ്‍ കാറാണ് അപകടത്തില്‍ പെട്ടത്. പ്രശാന്തും സുഹൃത്തുക്കളും നടന്ന് പോകുന്നതിനിടയില്‍ കാര്‍ ഇവരുടെ നേരെ ഓടിക്കയറുകയായിരുന്നു. സമീപത്തുള്ള കുഴിയിലേക്ക് മറിഞ്ഞാണ് കാര്‍ നിന്നത്. ഗുരുതരമായി പരിക്കേററ മൂന്ന് പേരെയും ഉടന്‍ ഉദുമയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രശാന്ത് മരണപ്പെടുകയായിരുന്നു. മത്സ്യഫെഡ് ബോര്‍ഡ് അംഗവും കോണ്‍ഗ്രസ്സ് നേതാവുമായ വി.ആ. വിദ്യാസാഗറിന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തിന് പിന്നാലെ രോഷാകുലരായ മത്സ്യ തൊഴ്‌ലാളികളടക്കമുള്ള നാട്ടുകാര്‍ ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. റോഡ് ഗതാഗതവും തടഞ്ഞു.
മൂന്ന് ദിവസം മുമ്പ് ഉദുമ പള്ളം സിനിമാ ടാക്കീസിന് സമീപം റോഡ് ബ്രേക്കറില്‍ കാറിടിച്ച് നിര്‍ത്തിയിട്ട ബൈക്കിലേക്ക് കാറ് കയറി ഭാര്യക്കും മക്കള്‍ക്കുമൊപ്പമുണ്ടായിരുന്ന തെക്കില്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടതിന്റെ ആഘാതം വിട്ടു മാറുന്നതിനു മുമ്പുണ്ടായ ഞായറാഴ്ചത്തെ അപകടം ജനങ്ങളില്‍ നടുക്കമുണ്ടാക്കിയിട്ടുണ്ട്. നവീകരണം തുടരുന്ന റോഡില്‍ ഗതാഗത നിയന്ത്രണത്തിനുള്ള നടപടികള്‍ ഏര്‍പ്പെടുത്താതാണ് അപകടം ആവര്‍ത്തിക്കാന്‍ കാരണം എന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു.
Keywords: Road-Accident-bekal-thrikkanad-Student-died-news

Post a Comment
0 Comments