Type Here to Get Search Results !

Bottom Ad

കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ച തൃക്കണ്ണാട്ട് മത്സ്യതൊഴിലാളികളും പോലീസും നേര്‍ക്കുനേര്‍, പഞ്ചായത്തംഗത്തെ തടഞ്ഞു വെച്ചു


ബേക്കല്‍   (www.evisionnews.in)  : ഞായറാഴ്ച കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തെ തുടര്‍ന്ന് ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്തും തൃക്കണ്ണാട് സംസ്ഥാന പാതയിലും സംഘര്‍ഷം ഉയര്‍ന്നു. ബേക്കല്‍ തമ്പ്രാന്‍ വളപ്പിലെ പ്രഭാകരന്റെ മകന്‍ പ്ലസ്ടു വിദ്യാര്‍ത്ഥി പ്രശാന്താ (16) ണ് മരിച്ചത്. ഇതേ തുടര്‍ന്ന് കടലോരത്ത് നിന്ന് ഇരമ്പിയെത്തിയ ബന്ധുക്കളും മത്സ്യതൊഴിലാളികളും ആദ്യം പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും, സംസ്ഥാന പാതയിലെ ഗതാഗതം തടഞ്ഞു. ഈ റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. അതിനിടയില്‍ സംഘര്‍ഷ സ്ഥലത്തെത്തിയ ഉദുമ ഗ്രാമ പഞ്ചായത്തംഗം കോണ്‍ഗ്രസിലെ ശംഭു വിനെ ജനക്കൂട്ടം തടഞ്ഞു വെച്ചു. പോലീസ് എത്തി ഇയാളുടെ സംരക്ഷണമേറ്റെടുത്ത് കുരുംബാ ഭഗവതി ക്ഷേത്ര പരിസരത്ത് പോലീസ് കാവലില്‍ ഇരുത്തിയിട്ടുണ്ട്.

പ്രശാന്തിനെ ഇടിച്ചു വീഴ്ത്തിയ കാറിന്റെ ഉടമയായ കോണ്‍ഗ്രസ് നേതാവ് വിദ്യാസാഗറിനെ കസ്റ്റഡിയിലെടുക്കാതെ ശംഭുവിനെ വിട്ടയക്കില്ലെന്നാണ് പ്രതിഷേധകരുടെ ആവശ്യം. വിദ്യാസാഗര്‍ ഒളിവിലുള്ള കേന്ദ്രം ശംഭുവിനറിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവ സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്‌.

Keywords: Car-accident-bekal-trikkanad-police-fishers

Post a Comment

0 Comments

Top Post Ad

Below Post Ad