കുണ്ടംകുഴി:(www.evisionnews.in) രണ്ട് ദിവസം മുമ്പ് വീടുവിട്ട മധ്യവയസ്‌കനെ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം പോലീസ് പരിധിയിലെ വാവടുക്കത്തെ അമ്പുഞ്ഞി (47) യുടെ മൃതദേഹമാണ് റബ്ബര്‍ത്തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടത്. വെള്ളിയാഴ്ച വീടുവിട്ട ഇയാളെ ബന്ധുക്കളും നാട്ടുകാരും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ബേഡകം പോലീസില്‍ പരാതി നല്‍കിയ ശേഷമാണ് റബ്ബര്‍ത്തോട്ടത്തിന് സമീപമുള്ള കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: വസന്ത. മക്കള്‍: മിഥുന, മിഥുന്‍. സഹോദരങ്ങള്‍: ഗംഗാധരന്‍, രവി, ഗണേശന്‍, രതീഷ്, സുഗത.
Keywords: kundamkuzhi-mens-dead-body-in-open-well

Post a Comment
0 Comments