Type Here to Get Search Results !

Bottom Ad

കാതോര്‍ത്ത് പാര്‍ട്ടി ഗ്രാമം; കോടിയേരി തിങ്കളാഴ്ച്ച കുറ്റിക്കോലില്‍


കാസര്‍കോട്:(www.evisionnews.in) ജില്ലയിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി ഗോപാലന്‍ മാസ്റ്ററും അനുയായികളും പാര്‍ട്ടി വിട്ട് സി പി ഐ യില്‍ ചേര്‍ന്ന പശ്ചാത്തലത്തില്‍
സി പി എം അണികളെ അഭിസംബോധന ചെയ്യാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിങ്കളാഴ്ച്ച കുറ്റിക്കോലിലെത്തുന്നു. വൈകിട്ട് കുറ്റിക്കോലില്‍ ചേരുന്ന പൊതുസമ്മേളനത്തെ കോടിയേരി അഭിസംബോധന ചെയ്യും. രാവിലെ കാഞ്ഞാങ്ങാട്ടെത്തുന്ന അദ്ദേഹം സി പി എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ സംബന്ധിക്കും. തുടര്‍ന്ന കുറ്റിക്കോലിലേക്ക് തിരിക്കും. 
ആഗസ്റ്റ് 17 ന് കുറ്റിക്കോല്‍ വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗത്തിലാണ് പി ഗോപാലന്‍ മാസ്റ്ററും അനുയായികളും പാര്‍ട്ടി വിട്ട് സി പി ഐ യില്‍ അംഗത്വമെടുത്തത്. പാര്‍ട്ടി വിട്ടുപോകരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരിയുടെയും ജില്ലാ നേതൃത്വത്തിന്റെയും അഭ്യര്‍ത്ഥന നിരാകരിച്ചാണ് ഗോപാലന്‍ മാസ്റ്ററും അനുയായികളും സി പി ഐ യില്‍ ചേര്‍ന്നത്. സി പി ഐ അസി. സെക്രട്ടറി സത്യന്‍ മൊകേരിയുടെ സാന്നിധ്യത്തിലായിരുന്നു കൂടുമാറ്റം. കുറ്റിക്കോല്‍ പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന് ഗോപാലന്‍ മാസ്റ്ററും അനുയായികളും സി പി എം വിട്ടത് വന്‍ വാര്‍ത്തയായിരുന്നു. 
എറണാകുളം ജില്ലയിലെ ഉദയംപേരൂരില്‍ സി പി എമ്മിലെ ചിലര്‍ പാര്‍ട്ടി വിട്ട് സി പി ഐ യില്‍ ചേര്‍ന്ന വാര്‍ത്ത കൊഴുക്കുന്നതിനിടയിലാണ് കുറ്റിക്കോല്‍ പാര്‍ട്ടിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തില്‍ കോടിയേരിയുടെ വാക്കുകള്‍ കാതോര്‍ക്കുകയാണ് കുറ്റിക്കോല്‍ പാര്‍ട്ടി ഗ്രാമം. അതേ സമയം റവന്യൂ മന്ത്രിയും സി പി ഐ നേതാവുമായ ഇ. ചന്ദ്രശേഖരന്റെ ജന്മനാടായ ചെമ്മനാട് പെരുമ്പളയില്‍ നിരവധിപേര്‍ സി പി ഐ വിട്ട് സി പി എമ്മില്‍ ചേര്‍ന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇപ്പോള്‍  102 വയസ്സ് തികഞ്ഞ വന്ദ്യ വയോധികനായ കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായ കെ. മാധവനും സി പി ഐയോട് പിണങ്ങി സി പി എം കര്‍ഷക സംഘത്തിലെത്തിയിരുന്നു.

keywords: kodiyeri-in-kuttikol

Post a Comment

0 Comments

Top Post Ad

Below Post Ad