ബേക്കല്‍ :(www.evisionnews.in) കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ബേക്കല്‍ പോലീസ് സ്റ്റേഷനും തൃക്കണ്ണാട് ക്ഷേത്രത്തിനുമിടയില്‍ കാറിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ജില്ലാ കോണ്‍ഗ്രസ്സ് ഭാരവാഹിയും മത്സ്യഫെഡ് ഡയറക്ടറുമായ വി ആര്‍ വിദ്യാസാഗറിനെ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് സൂചന. ഞായറാഴ്ച്ച വൈകിട്ട് മൂന്നു മണിയോടെയാണ് നവീകരണ പ്രവൃത്തി തുടരുന്ന റോഡില്‍ ദാരുണ മരണം നടന്നത്. ബേക്കല്‍ തമ്പുരാന്‍ വളപ്പിലെ പ്രശാന്തെന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. നാടിനെ നടുക്കിയ സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷവും ഗതാഗത സ്തംഭനവും നടന്നു. ജില്ലാ പോലീസ് മേധാവി നേരിട്ട് സ്ഥലത്തെത്തി ധീവര സമുദായ നേതാക്കളും സ്ഥാനികരുമായി അനുനയ ചര്‍ച്ച നടത്തി പ്രതിഷേധം ശമിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
Keywords: kasaragod-bekal-trikanad-road-accident-police-chief-community-leaders

Post a Comment
0 Comments