കാഞ്ഞങ്ങാട് (www.evisionnews.in): കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് വൈദ്യൂതി തൂണിലിടിച്ച് മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കു പരിക്കേറ്റു. ഡ്രൈവര്‍ കാഞ്ഞങ്ങാട് സൗത്തിലെ തമ്പാന്‍, രാവണീശ്വരത്തെ നിത്യഞ്ജലി, മധുസൂദനന്‍ കോടോത്ത് (61) പറക്കളായിലെ ദിനേശന്‍ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട്ടെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിക്കോത്ത് വെള്ളൂര്‍ വയലിലാണ് അപകടം.
കാഞ്ഞങ്ങാട്ട് നിന്ന് രാവണീശ്വരത്തേക്കു പോവുകയായിരുന്ന ബസ് ഓട്ടോറിക്ഷയുമായി ഇടിച്ച് അപകടം ഉണ്ടാവാതിരിക്കാന്‍ വെട്ടിച്ചതോടെയാണ് ബസിന്റെ നിയന്ത്രണം വിട്ടത്. വൈദ്യുതി കമ്പികള്‍ ഉരഞ്ഞത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ബസിടിച്ച് ക്ഷീരകര്‍ഷകനായ കൊട്ടന്റെ വീട്ടുമതില്‍ പകുതിയോളം തകര്‍ന്നിട്ടുണ്ട്. വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
Keywors: Kasaragod-news-ksrtc-bus-accident

Post a Comment
0 Comments