കൊച്ചി (www.evisionnews.in): പ്രേമാഭ്യര്‍ത്ഥനയുമായി പുറകെനടന്ന് ശല്യംചെയ്ത 24കാരനെതിരെ പോലീസില്‍ പരാതി നല്‍കിയതിനു പതിനാറുകാരിയായ പെണ്‍കുട്ടിക്ക് ക്രൂര മര്‍ദ്ദനം. സ്ഥിരമായി പ്രേമാഭ്യര്‍ത്ഥന നടത്തി പുറകേനടന്ന അയല്‍വാസിയായ യുവാവിനെ ഭയന്നാണ് പെണ്‍കുട്ടിയും വീട്ടുകാരും കോടനാട് പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ വൈരാഗ്യത്തിന് മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ ഉള്‍പ്പടെയുള്ള അഞ്ചംഗസംഘം പെണ്‍കുട്ടിയെ ക്രൂരമായി അക്രമിക്കുകയായിരുന്നു. ശരീരം മുഴുവനും ബ്ലെയ്ഡ് കൊണ്ടു പരുക്കേല്‍പ്പിക്കുകയും ചെയ്തു.
ഇയാളെക്കുറിച്ചു പെണ്‍കുട്ടി മുമ്പും പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് ഇത് ഗൗരവമായി എടുത്തില്ലെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്. ഇതിനിടെ പഞ്ചായത്ത് മെമ്പറുടെ സാന്നിധ്യത്തില്‍ അയല്‍വാസി ഒത്തുത്തീര്‍പ്പിന് എത്തിയെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വഴങ്ങിയില്ല. തുടര്‍ന്നു വീണ്ടും ഭീഷണി ഉണ്ടായി. കോടനാട് പൊലീസിലും ആലുവ റൂറല്‍ എസ്പിക്കും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല. പരുക്കേറ്റ പെണ്‍കുട്ടി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Kochi-news-love-police-man-
Post a Comment
0 Comments