കാസര്‍കോട്.(www.evisionnews.in) കണ്ണൂര്‍ സര്‍വകലാശാല യൂണിയന്റെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിന് കാസര്‍കോട് ഗവ. കോളേജില്‍ തുടക്കമായി. ലഹരിക്കെതിരെ വിവിധ കോളേജുകളില്‍ നിന്ന് തയ്യാറാക്കിയ ഷോര്‍ട്ടുഫിലിമുകള്‍ മത്സരത്തിനെത്തും. മേളയുടെ മത്സരവിഭാഗം ശനിയാഴ്ച രാവിലെ പത്തിന് നടന്‍ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യും. ഡ്രീംസ്, കാസബ്ലാങ്ക, ഗോണ്‍ വിത്ത് വിന്‍ഡ്, സിനിമാ പാരഡീസോ, ചില്‍ഡ്രണ്‍ ഓഫ് ഹെവണ്‍ എന്നീ സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിച്ചു. ആദ്യദിനം സിനിമകളെക്കുറിച്ച് വിനോദ് പായം ആമുഖപ്രഭാഷണം നടത്തി. യൂണിയന്‍ ജനറല്‍സെക്രട്ടറി എം വി രതീഷ് അധ്യക്ഷനായി. ചെയര്‍മാന്‍ പി എം ദിഷ്ണ പ്രസാദ്, ടി വി പ്രണവ്‌രാജ്, ടി വി എം ഷീമ, കെ അഭിരാം എന്നിവര്‍ സംസാരിച്ചു. ബി വൈശാഖ് സ്വാഗതം പറഞ്ഞു.
keywords : kasaragod-kannur-university-short-filim-fest-government-college
Post a Comment
0 Comments