കാസര്‍കോട്.(www.evisionnews.in)ജില്ലാ പഞ്ചായത്ത് കാര്യാലയത്തെ ഊര്‍ജ്ജ ഉപഭോഗത്തില്‍ സ്വയംപര്യാപ്തമാക്കുക, വോള്‍ട്ടേജ് ക്ഷാമം നേരിടുന്ന ജില്ലയില്‍ ഉപയോഗം കഴിച്ച് ബാക്കി വൈദ്യുതി കെ.എസ്.ഇ.ബി. ഗ്രിഡ്ഡിലേക്ക് നല്‍കുക എന്ന സാമൂഹ്യ പ്രതിബദ്ധത നിറവേറ്റുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ പഞ്ചായത്ത് ഭരണസമിതി 15 കിലോവാട്ട് ഗ്രിഡ് അധിഷ്ഠിത സോളാര്‍ പവര്‍ പ്ലാന്റ് എന്ന പദ്ധതി രൂപീകരിക്കുകയും, സംസ്ഥാനത്ത് ആദ്യമായി പവര്‍ പ്ലാന്റ് സ്ഥാപിച്ച് പ്രവര്‍ത്തനസജ്ജമാക്കുകയും ചെയ്തു. പ്ലാന്റിന്റെ ഉദ്ഘാടനം ആഗസ്റ്റ് 25 ന് രാവിലെ 10.15 ന് . എന്‍.എ. നെല്ലിക്കുന്ന് എം എല്‍ എ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷത വഹിക്കും.
keywords : kasaragod-district-panjayath-solar-power-plant-inauguration

Post a Comment
0 Comments