കാസര്‍കോട്:(www.evisionnews.in) ആര്‍.എസ്.എസിന്റെ കത്തിയെക്കാള്‍ മൂര്‍ച്ചയുള്ള ആയുധമാണ് സി.പി.എമ്മിന്റെ കയ്യിലുള്ളതെന്ന് മുസ്‌ലിം യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ.എം ഷാജി എം.എല്‍.എ പറഞ്ഞു. രാജ്യാഭിമാനം കാക്കുക ആത്മാഭിമാനം ഉണര്‍ത്തുക എന്ന പ്രമേയത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതു യോഗം നുള്ളിപ്പാടി മര്‍ഹൂം പി.എം ഹനീഫ് നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ തെരുവുകളില്‍ കൊല നടത്തി റിക്കാര്‍ഡ് സൃഷ്ടിക്കുകയാണ് സി.പി.എം. അണികള്‍ കൊല നടത്തുമ്പോള്‍ മനുഷ്യത്വ മുഖം നഷ്ടപ്പെട്ട മുഖ്യ മന്ത്രി പിണറായി വിജയന്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്. നിരപരാധികളായ ചെറുപ്പക്കാരെ ക്രൂരമായി കൊല്ലുന്നതിന് സി.പി.എമ്മിന് യാതൊരു മടിയുമില്ല. കോടതി നിരപരാധിയാണെന്ന് പറഞ്ഞ് വിട്ടയച്ച നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിനെ വളരെ ക്രൂരമായാണ് കൊലപ്പെടുത്തിയത്. സര്‍ക്കാറും മുഖ്യ മന്ത്രിയും നടത്തിയ ആസൂത്രിതമാണ് അസ്‌ലമിന്റെ കൊലപാതകമെന്ന് സംശയിക്കുന്നു. കോടതി വെറുതെ വിട്ടയച്ചവര്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലും നാദാപുരം പൊലീസിന് കഴിയാത്തത് സി.പി.എമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി പൊലീസ് മാറിയതിന്റെ തെളിവാണ്. നാദാപുരത്തെ അസ്‌ലമിന്റെയും കണ്ണൂരിലെ അരിയില്‍ ഷുക്കൂറിന്റെയും ഘാതകര്‍ക്ക് തക്കതായ ശിക്ഷ കിട്ടുന്നത് വരെ മുസ്‌ലിം ലീഗും യൂത്ത് ലീഗും പോരാട്ടം തുടരും. ഇപ്പോള്‍ നടക്കുന്ന അന്വേഷമം നേരായ വഴിയിലൂടെ നീങ്ങിയില്ലെങ്കില്‍ സുപ്രീം കോടതിയെ വരെ സമീപിക്കും.
യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടു വന്ന മദ്യനയത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തി വരുന്നത്. ബീവറേജസ് ഷോപ്പില്‍ ക്യൂ നിന്ന് മദ്യം വാങ്ങുന്നവരുടെ വിഷമം അകറ്റാന്‍ ഓണ്‍ ലൈന്‍ മദ്യം ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്ന സര്‍ക്കാര്‍ സെക്രട്ടറിയേറ്റിലും കലക്‌ട്രേറ്റിലും ഗവ. ആസ്പത്രികളിലും മെഡിക്കല്‍ കോളജുകളിലും ക്യൂ നില്‍ക്കുന്ന പാവപ്പെട്ട ജനങ്ങളുടെ വിഷമം കൂടി മനസ്സിലാക്കി അതിനു പരിഹാരം കാണണം. ഓണക്കാലത്ത് കേരളത്തിലെ വീടുകളില്‍ വ്യാപകമായി മദ്യം എത്തിക്കുന്ന സെയില്‍സ് മാന്റെ പണിയാണ് മുഖ്യ മന്ത്രി പിണറായി നടത്താന്‍ പോവുന്നതെന്ന് ഷാജി പറഞ്ഞു.
കേരളത്തില്‍ സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ധാരാളം ഉത്തരവാദിത്തം നിറവേറ്റാനുണ്ട്. ഫാസിസ്റ്റ് ശക്തികളെ എതിര്‍ക്കുന്നതോടൊപ്പം സമുദായത്തിനകത്ത് വളര്‍ന്നു വരുന്ന തീവ്രവാദ ശക്തികള്‍ക്കെതിരെ പോരാട്ടം നടത്താന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സജ്ജരാകണമെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് പി.എം സാദിഖലി പ്രമേയ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ എ അബ്ദുല്‍ റഹ്മാന്‍, ഭാരവാഹികളായ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ അബ്ദുല്ല, കെ.എം ശംസുദ്ദീന്‍ ഹാജി, സി മുഹമ്മദ് കുഞ്ഞി, എം. അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, എ.ജി.സി ബഷീര്‍, കെ.ഇ.എ ബക്കര്‍, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ ഭാരവാഹികളായ കാപ്പില്‍ കെ.ബി.എം ശരീഫ്, യൂസുഫ് ഉളുവാര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അഷ്‌റഫ് എടനീര്‍, നാസര്‍ ചായിന്റടി, മമ്മു ചാല, ടി.എസ് നജീബ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ സി.എല്‍ റഷീദ് ഹാജി, അസ്‌ലം പടന്ന, കെ.എം.സി.സി നേതാക്കളായ ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, ടി.ആര്‍ ഹനീഫ, റഷീദ് ഹാജി കല്ലിങ്കാല്‍, ലുക്മാന്‍ തളങ്കര, സാദിഖ് പാക്യാര, സലീം തളങ്കര, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാശിം ബംബ്രാണി, വി.കെ.പി ഹമീദലി, എം.അബ്ബാസ്, ടി.എസ് നജീബ്, ബഷീര്‍ വെള്ളിക്കോത്ത് എ.എ ജലീല്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, എ.എം കടവത്ത്, കുഞ്ഞഹമ്മദ് പുഞ്ചാവി, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ഉസാമ പള്ളങ്കോട്, മാഹിന്‍ കേളോട്ട്, ഇ. അബൂബക്കര്‍, സഹീര്‍ ആസിഫ്, സിദ്ദീഖ് സന്തോഷ് നഗര്‍, സൈഫുള്ള തങ്ങള്‍, ഗോള്‍ഡന്‍ റഹ്മാന്‍, ഹാരിസ് തൊട്ടി, റൗഫ് ബായിക്കര, ശംസുദ്ദീന്‍ കൊളവയല്‍, കെ.കെ ബദ്‌റുദ്ദീന്‍, എം.സി ശിഹാബ്, സഹീദ് വലിയ പറമ്പ്, ബി.എ കുഞ്ഞഹമ്മദ്, ഹമീദ് ബെദിര, ഹാരിസ് പട്‌ള, ടി.ഡി കബീര്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, എ.കെ ആരിഫ്, സെഡ്.എ കയ്യാര്‍, പി.ഹക്കീം, ടി.വി റിയാസ്, അഡ്വ. എം.ടി.പി കരീം, മുത്തലിബ് പാറക്കെട്ട് പ്രസംഗിച്ചു.
keywords: rss-cpm-youth-league

Post a Comment
0 Comments