Type Here to Get Search Results !

Bottom Ad

എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കുന്നത് കൊലക്കത്തി രാഷ്ടീയം: സി.പി ജോണ്‍


കാസര്‍കോട് (www.evisionnews.in): എല്ലാം ശരിയാകുമെന്ന് പറഞ്ഞ് സംസ്ഥാനത്ത് അധികാരത്തിലേറിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കുന്നത് കൊലക്കത്തി രാഷ്ട്രീയത്തിന്റെ വിളവെടുപ്പാണെന്ന് സി.എം.പി നേതാവ് സി.പി ജോണ്‍. കലക്ട്രേറ്റ് പരിസരത്ത് യു.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരള ജനത ഇരട്ട ദുരന്തത്തേയാണ് അഭിമുഖീകരിക്കുന്നത്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാറും സംസ്ഥാനത്തെ എല്‍.ഡി.എഫ് സര്‍ക്കാരുമാണ് ഈ ഇരട്ട ദുരന്തത്തിന്റെ കാരണക്കാര്‍. ബി.ജെ.പി ഭരണത്തില്‍ ദലിത് ന്യൂനപക്ഷ വിരുദ്ധതയും ആക്രമണമങ്ങളുമാണ് നേരിടുന്ന ഒരു ദുരന്തമെങ്കില്‍ കേരളത്തില്‍ സിപിഎമ്മിന്റെ പ്രതികാരാത്മകമായ കൊലക്കത്തി രാഷ്ട്രീയമാണ് മറ്റൊരു ദുരന്തമെന്നും സിപി ജോണ്‍ പറഞ്ഞു.


ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി. ഗംഗാധരന്‍ നായര്‍ സ്വാഗതം പറഞ്ഞു. ഡിസിസി പ്രസിഡണ്ട് സി.കെ ശ്രീധരന്‍, മുന്‍ മന്ത്രി സി.ടി അഹമ്മദലി, എംഎല്‍എമാരായ പിബി അബ്ദുല്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, ഘടകക്ഷി നേതാക്കളായ എംസി ഖമറുദ്ദീന്‍, പി കോരന്‍ മാസ്റ്റര്‍, പി കമ്മാരന്‍, കരിവെള്ളൂര്‍ വിയജയന്‍, എ.വി രാമകൃഷ്ണന്‍, ഹരീഷ് ബി നമ്പ്യാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍ സംസാരിച്ചു.


Keywords: Kasaragod-news-udf-cp-john-collectorate-mass-dharna

Post a Comment

0 Comments

Top Post Ad

Below Post Ad