Type Here to Get Search Results !

Bottom Ad

ഒരു 'പാഠം' പോലും പഠിപ്പിച്ചില്ല: ദേലംപാടിയില്‍ അറബിക് അധ്യാപകനില്ലാതെ വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍


ദേലംപാടി  (www.evisionnews.in)    : സ്‌കൂള്‍ തുറന്നിട്ട്് മാസം മൂന്ന് കഴിഞ്ഞു. പരീക്ഷ പടിവാതില്‍ക്കലുമെത്തി. എന്നാല്‍ ദേലംപാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇതുവരെ ഹൈസ്‌കൂള്‍ അറബിക് ആധ്യാപകന്‍ എത്തിയില്ല. എന്താണ് പരീക്ഷക്ക് എഴുതേണ്ടതെന്ന ആശങ്കയിലാണ് ഇവിടുത്തെ നൂറോളം വിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ ഒരു സ്ഥിരം അധ്യാപകന്‍ സസ്പെന്‍ഷനിലായതിനാല്‍ താത്കാലികമായി ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാനും സാധ്യമല്ല. ഇത് സംബന്ധിച്ച്് പി.ടി.എ അംഗങ്ങള്‍ ജില്ലാ കലക്ടര്‍, ഡി.ഡി.ഒ തുടങ്ങിയവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു തുടര്‍നടപടിയും ഉണ്ടായില്ല. അതേസമയം സസ്‌പെന്‍ഷനിലുള്ള അധ്യാപകനാകട്ടെ കൃത്യമായി ശമ്പളവും സര്‍ക്കാര്‍ നാല്‍കുന്നുണ്ട്. അടുത്ത പരീക്ഷയാകുന്നതിന് മുമ്പെങ്കിലും അധ്യാപകന്‍ വരുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.

Keywords: arabic-teacher-

Post a Comment

0 Comments

Top Post Ad

Below Post Ad