കുമ്പള (www.evisionnews.in) : ആടിനെ തെരുവുനായ്ക്കൂട്ടം കടിച്ചുകൊന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ ഉളുവാര്‍ കോരത്തില മദ്രസക്ക് സമീപമാണ് സംഭവം.
പത്തോളം വരുന്ന തെരുവ് നായ് കൂട്ടമാണ് ആടിനെ കടിച്ചു കീറിയത്. ആടിനെ ഓടിച്ചു കൊണ്ടുവന്ന ശേഷം മദ്രസക്കടുത്ത് വെച്ചാണ് ചാടിവീണ് കടിച്ചു കൊന്നത്.
കഴിഞ്ഞ ദിവസം രാവിലെ മാകൂറില്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായിരുന്നു.
കഴിഞ്ഞ ഏതാനും നാളുകളായി തെരുവുനായ്ക്കൂട്ടം പ്രദേശത്ത് ഭീതിവിതച്ച് അഴിഞ്ഞാടുകയാണ്. ഈ ഭാഗത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളിലാണ് നായ്ക്കളുടെ താവളം. തെരുവ് നായ്ക്കളുടെ ഭീഷണി മൂലം നാട്ടുകാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
Keywords: kumbala-street-dogs-goat-death

Post a Comment
0 Comments