Type Here to Get Search Results !

Bottom Ad

തൃക്കണ്ണാട് കാറപകടം: ഡി.സി.സി ജനറല്‍ സെക്രട്ടറി വിദ്യാസാഗറിനെ റിമാന്റ് ചെയ്തു


കാസര്‍കോട്: (www.evisionnew.in) തൃക്കണ്ണാട് കാറിടിച്ച് വിദ്യാര്‍ത്ഥി മരിക്കുകയും മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടുമായ തൃക്കണ്ണാട്ടെ വി.ആര്‍ വിദ്യാസാഗറി (52)നെ ബേക്കല്‍ സി.ഐ വി.കെ വിശ്വംഭരന്‍ അറസ്റ്റു ചെയ്തു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കും മദ്യപിച്ച് വണ്ടിയോടിച്ചതിനുമാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ വിദ്യാസാഗറിന് വേണ്ടി കാസര്‍കോട് ഡി.വൈ.എസ്.പി. എം.വി സുകുമാരന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഉദുമയിലുള്ളതായി വിവരം ലഭിച്ചു. ഇക്കാര്യം പോലീസ് തിരിച്ചറിഞ്ഞുവെന്ന് വ്യക്തമായതോടെ ബന്ധുക്കള്‍ ജില്ലാ പോലീസ് മേധാവിക്ക് മുന്നില്‍ ഹാജരാക്കുകയായിരുന്നു. തൃക്കണ്ണാട്ട് ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരമണിക്കാണ് അപകടം നടന്നത്. ബേക്കല്‍ തമ്പ്രാന്‍ വളപ്പിലെ പ്രശാന്താ (16)ണ് മരിച്ചത്. 

Keywords: Kasaragod-news-car-accident-

Post a Comment

0 Comments

Top Post Ad

Below Post Ad