Type Here to Get Search Results !

Bottom Ad

5.26 കോടി രൂപയുടെ ഹവാല പണം കൊള്ളയടിച്ച കേസ്: പോലീസ് നീക്കങ്ങളില്‍ ദുരൂഹത, ഇന്‍കംടാക്‌സ് അന്വേഷണം തുടങ്ങി


കാസര്‍കോട് (www.evisionnews.in): ചെര്‍ക്കളയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി തോക്ക് ചൂണ്ടി സ്വര്‍ണവ്യാപാരിയുടെ 5.26 കോടി രൂപയുടെ ഹവാല പണം കൊള്ളയടിച്ച സംഭവത്തില്‍ ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി. ആദായനികുതി വകുപ്പ് കോഴിക്കോട്ടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്. കോഴിക്കോട് വിംഗ് കേസിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ കേസന്വേഷിക്കുന്ന വിദ്യാനഗര്‍ പൊലീസിനെ ബന്ധപ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്ന് കാസര്‍കോട് ഇന്‍കംടാക്‌സ് ഓഫീസില്‍ നിന്ന് ഇതു സംബന്ധിച്ച വിവരങ്ങള്‍ തേടി വിദ്യാനഗര്‍ പോലീസിനെ രേഖാമൂലം സമീപിച്ച് കഴിഞ്ഞു.

ആഗസ്റ്റ് ഏഴിനാണ് ഹൈവേ കൊള്ള നടന്നത്. 15ന് മധ്യസ്ഥശ്രമം പരാജയപ്പെട്ടതോടെയാണ് പണം നഷ്ടപ്പെട്ടവര്‍ പോലീസില്‍ പരാതി നല്‍കിയത്. 5.26 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ഒരു കോടി മധ്യസ്ഥര്‍ ഇടപെട്ട് തിരിച്ചുനല്‍കിയതായാണ് വിവരം. ഒന്നരകോടി രൂപ നഷ്ടപ്പെട്ടതായാണ് പോലീസില്‍ പരാതി നല്‍കിയത്. പണത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്തത്തതിനാലാണ് നഷ്ടപ്പെട്ട പണം പരാതിയിലും അനുബന്ധരേഖകളിലും കുറച്ചു കാണിച്ചത്. ഹവാല സംഘവും പണം തട്ടിയ പ്രതികളും പോലീസിലെ ചിലരെ വഴിവിട്ട് സ്വാധീനിച്ച് കേസ് ദുര്‍ബലപ്പെടുത്താനും നീങ്ങിയിട്ടുണ്ട്. അതിനിടയിലാണ് ആദായവകുപ്പിന്റെ ഇടപെടല്‍.

Keywords: Kasaragod-news-case-hawala-money-burglary-cherkala-incometax

Post a Comment

0 Comments

Top Post Ad

Below Post Ad