പയ്യന്നൂര്‍ (www.evisionnews.in) : പരിയാരം വിളയാങ്കോട്ട് ദേശീയപാതയില്‍ ചൊവ്വാഴ്ച രാവിലെ ലോറി കാറിലിടിച്ചു കാര്‍ യാത്രക്കാരനായ വ്യാപാരി മരിച്ചു. വിളയാങ്കോട്ടെ അമ്മ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ എം.ഒ.ആന്റണി (50)യാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാറിനുള്ളില്‍ കുടുങ്ങിയ ആന്റണിയെ പൊലീസ് എത്തി കാര്‍ പൊളിച്ച് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കര്‍ണ്ണാടകയില്‍ നിന്നു പഞ്ചസാരയുമായി കണ്ണൂരിലേക്കു പോവുകയായിരുന്ന ലോറിയാണ് വിളയാങ്കോട്ടുവച്ച് ആന്റണി സഞ്ചരിച്ച കാറിലിടിച്ചത്. 10 മിനുറ്റോളം ആന്റണി കാറില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്‌സായ റജീസാണ് ഭാര്യ. കര്‍ണ്ണാടകയില്‍ വിദ്യാര്‍ത്ഥിയായ ആര്‍ഷിയ, പ്ലസ്ടു വിദ്യാര്‍ത്ഥി ആര്‍ഷിത് മക്കളാണ്.
Keywords: Pariyaram-accident-merchent-dead
Keywords: Pariyaram-accident-merchent-dead

Post a Comment
0 Comments