Type Here to Get Search Results !

Bottom Ad

സൗത്ത് ചിത്താരിയില്‍ പള്ളിയില്‍ നിന്നും അര ലക്ഷം രൂപ കവര്‍ന്നു


കാഞ്ഞങ്ങാട് (www.evisionnews.in) : സൗത്ത് ചിത്താരിയില്‍ പള്ളിയില്‍ നിന്നും അര ലക്ഷം രൂപ കവര്‍ന്നു.സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദില്‍നിന്നാണ് 60,000 രൂപ  കവര്‍ച്ചചെയ്തത്. 
പള്ളിയുടെ വിവിധ ആവശ്യങ്ങള്‍ക്കായാണ് പണം അലമാരയില്‍ സൂക്ഷിച്ചിരുന്നത്. പള്ളിയുടെ അകത്തെ മുറിയില്‍നിന്ന് ഷെല്‍ഫിന്റെ താക്കോല്‍ കൈവശപ്പെടുത്തിയ മോഷ്ടാവ് മിഹറാബിന് സമീപത്തെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കുകയായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ 3.45 മണിയോടെ ഉറക്കമുണര്‍ന്ന മുഅദ്ദിന്‍ പണംസൂക്ഷിച്ച ഷെല്‍ഫിന്റെ വാതില്‍ തുറന്നുകിടക്കുന്നതുകണ്ട് നടത്തിയ പരിശോധനയിലാണ് പണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് ഹൈദ്രോസ് ജുമാ മസ്ജിദിലെത്തി അന്വേഷണം നടത്തി.

Keywords: masjid-chithari-theft
Tags

Post a Comment

0 Comments

Top Post Ad

Below Post Ad