കാനത്തൂര്‍:(www.evisionnews.in) വൃദ്ധനെ പേപ്പട്ടി കടിച്ചതു നാട്ടുകാരില്‍ ഭീതി പരത്തി.ചൊവ്വാഴ്ച വൈകിട്ട് പേരടുക്കം പാണ്ടിയിലാണ് പേപ്പട്ടി ഭീതി പരത്തിയത്. സാരമായി കടിയേറ്റ പേരടുക്കം പാണ്ടിയിലെ മഹാബലേശ്വരഭട്ടി(70)നെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ഇയാളെ പാഞ്ഞെത്തിയ നായ കടിക്കുകയായിരുന്നു. ഇതിനുശേഷം പ്രദേശത്തെ നിരവധി തെരുവുനായ്ക്കളെയും ഈ നായ കടിച്ചുകീറി. പേഇളകിയ നായയാണോ ഇതെന്ന് സംശയമുണ്ട്. നാട്ടുകാര്‍ ഭീതിയിലാണ്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അക്രമണകാരികളായ നായകളെ നിയമപരമായി കൊല്ലാനുള്ള നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും നായകളെ കൊല്ലാന്‍ ആളെ കിട്ടാത്തതുമൂലം നടപടി വൈകുകയാണ്.
keywords : kasaragod-dog-bite-70-oldman

Post a Comment
0 Comments