Type Here to Get Search Results !

Bottom Ad

കുമ്പളയില്‍ ടാക്‌സി ഡ്രൈവറെ ബൈക്കിലെത്തിയയാള്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു


കുമ്പള (www.evisionnews.in): ടാക്സി ഡ്രൈവറെ ബൈക്കിലെത്തിയയാള്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. കുമ്പളയിലെ കാര്‍ ഡ്രൈവറും ചേടിക്കാവ് സ്വദേശിയുമായ മുത്തുക്കോയ (58)ക്കാണ് മര്‍ദ്ദനമേറ്റത്. ഇയാളെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ചൊവ്വാഴ്ച വൈകിട്ട് കുമ്പള- ബദിയടുക്ക റോഡിലാണ് സംഭവം. സ്റ്റാന്റില്‍ വണ്ടിവെച്ച് നടന്നു പോകുന്നതിടെ ബൈക്കിലെത്തിയ ഒരാള്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Keywords; Kasaragod-news-kumbla-attack-case-driver

Post a Comment

0 Comments

Top Post Ad

Below Post Ad