Type Here to Get Search Results !

Bottom Ad

തെരുവുനായ്ക്കളെ കൊല്ലണമെന്ന് കേരള സര്‍ക്കാര്‍, അരുതെന്ന് ദേശീയ മൃഗക്ഷേമ ബോര്‍ഡ്

ന്യൂഡല്‍ഹി (www.evisionnews.in): അക്രമകാരികളായ തെരുവുനായ്ക്കളെ കൊന്നൊടുക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ദേശീയ മൃഗക്ഷേമബോര്‍ഡ് രംഗത്ത്. തെരുവുനായ്ക്കളെ കൊല്ലുന്നത് നിയമവിരുദ്ധവും സുപ്രീംകോടതി ഉത്തരവിന്റെ ലംഘനവുമാണെന്ന് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ആര്‍.എം ഖര്‍ബ് പറഞ്ഞു. തെരുവു നായ്ക്കളെ കൊന്നൊടുക്കാനുളള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിന് ഉടന്‍ നോട്ടീസ് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അക്രമകാരികളായ തെരുവ് നായ്ക്കളെ മരുന്ന് കുത്തിവെച്ച് കൊന്നുകളയാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ അറിയിച്ചത്. ആക്രമണകാരികളായ തെരുവുനായ്ക്കളെ നിയമാനുസരണം മരുന്നു കുത്തിവച്ചു കൊല്ലാനായിരുന്നു തീരുമാനം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതിന് അനുമതി നല്‍കി ഉത്തരവിറക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു മന്ത്രി കെ.ടി ജലീല്‍ അറിയിച്ചിരുന്നു. തെരുവുനായശല്യം നേരിടാന്‍ ഏറ്റവും കര്‍ശന നടപടികളിലേക്കു സര്‍ക്കാര്‍ നീങ്ങുന്നതിന്റെ സൂചന മന്ത്രിമാര്‍ നല്‍കിയിരുന്നു. ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതിനും വന്ധ്യംകരണം നടത്തുന്നതിനും പദ്ധതിത്തുകയില്‍നിന്നു പണം ചെലവഴിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുമെന്നു മന്ത്രി ജലീല്‍ പറഞ്ഞിരുന്നു.


Keywords: Newdelhi-news-streat-dog-karala-govt-jaleel

Tags

Post a Comment

0 Comments

Top Post Ad

Below Post Ad