Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം ഒക്ടോബറില്‍ കോഴിക്കോട്ട്


കോഴിക്കോട്: (www.evisionnews.in) മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം ഒക്ടോബര്‍ ആറു മുതല്‍ എട്ടുവരെ കോഴിക്കോട്ട് നടക്കും. പ്രതിനിധി സമ്മേളനം ടാഗോര്‍ സെന്റിനറി ഹാളിലും സമാപന പൊതുസമ്മേളനം കോഴിക്കോട് കടപ്പുറത്തുമാണ് നടക്കുക. മുസ്ലിം ലീഗ് ദേശീയ- സംസ്ഥാന നേതാക്കള്‍ക്ക് പുറമെ, ദേശീയ -അന്തര്‍ ദേശീയ തലത്തിലെ പ്രമുഖരും മറ്റ് രാഷ്ട്രീയ നേതാക്കളും സമ്മേളനത്തില്‍ സംബന്ധിക്കും.

പഞ്ചായത്ത്, നിയോജക മണ്ഡലം, ജില്ല സമ്മേളനങ്ങളും സംഘടനാ തെരഞ്ഞെടുപ്പും പൂര്‍ത്തിയായതിന് ശേഷമാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. യുവജന രാഷ്ട്രീയ രംഗത്തെ നിര്‍ണ്ണായക സാന്നിധ്യമായ യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനം വന്‍ വിജയമാക്കുന്നതിന് കര്‍മ രംഗത്തിറങ്ങാന്‍ യോഗം ആഹ്വാനം ചെയ്തു.

യോഗത്തില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ സ്വാഗതം പറഞ്ഞു. കെ.എം അബ്ദുല്‍ ഗഫൂര്‍, കെ.പി. താഹിര്‍, സി.പി.എ. അസീസ്, പി.എ അഹമ്മദ് കബീര്‍, സി.എച്ച്. ഇഖ്ബാല്‍, പി.കെ. ഫിറോസ്, കെ.ടി. അബ്ദുല്‍ റഹിമാന്‍, അഷറഫ് മടാന്‍ പ്രസംഗിച്ചു.


keywords : muslimyouth-league-state-confernence-2016-october
Tags

Post a Comment

0 Comments

Top Post Ad

Below Post Ad