ഒടയഞ്ചാല്‍.(www,evisionnews.in)ഒടയഞ്ചാലിലെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളോടെ സപ്ലൈകോ മാവേലിസ്റ്റോര്‍ സൂപ്പര്‍മാര്‍ക്കറ്റാക്കി പ്രവര്‍ത്തനം ആരംഭിക്കും. ഇതിന്റെ ഉദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലെസ് മന്ത്രി പി തിലോത്തമന്‍ തിങ്കളാഴ്ച രാവിലെ 10 ന് നിര്‍വ്വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍ ആദ്യവില്‍പ്പന നിര്‍വ്വഹിക്കും. കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ നിര്‍വ്വഹിക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ രാഷ്ട്രീയകക്ഷി- വ്യാപാരി വ്യവസായി സംഘടന പ്രതിനിധികള്‍ സംബന്ധിക്കും.
ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ നാട്ടക്കല്ലില്‍ ഉച്ചയ്ക്ക്12ന് സപ്ലൈകോ മാവേലി സ്റ്റോര്‍ മന്ത്രി ഉദ്ഘാടനം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിക്കും. മൂന്നുമണിക്ക് മഞ്ചേശ്വരം സപ്ലൈകോ മാവേലി സ്റ്റോര്‍ ഭക്ഷ്യ സിവില്‍ സപ്ലെസ് മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. പി ബി അബ്ദുള്‍റസാഖ് എം എല്‍ എ അധ്യക്ഷത വഹിക്കും.
keywords : kerala-civil-supply-minister-suplico-supermarket

Post a Comment
0 Comments