കാസര്‍കോട്:(www.evisionnews.in) അസ്ലം വധക്കേസിലെ പ്രതികളെ മടിക്കൈയിലും കാഞ്ഞങ്ങാട് റസ്റ്റ് ഹൗസിലും ഒളിവില്‍ താമസിപ്പിച്ചു എന്ന വിവരം അങ്ങേയറ്റം നടുക്കമുളവാക്കുന്നതാണെന്നും ഈ പ്രവണത വെച്ച് പൊറുപ്പിക്കാനാവില്ലെന്നും കാസര്‍കോട് ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള .
തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമങ്ങളില്‍ അവര്‍ ചെയ്യുന്ന തെറ്റുകളെ പണിയായിട്ടാണ് കാണുന്നത്.സി.പി.എം ഈ ശൈലി അവലംബിക്കുന്നത് നീതിന്യായ വ്യവസ്ഥകള്‍ പോലും ലംഘിച്ചാണ് അസ്ലം വധം നടത്തിയത്.കൊലയാളികള്‍ക്ക് രാജകീയ സൗകര്യമാണ് ഒരുക്കിക്കൊടുത്തത്.വിശിഷ്ട അതിഥികളെ താമസിപ്പിക്കാറുള്ള ഗസ്റ്റ് ഹൗസില്‍ കൊലയാളികള്‍ ഒളിച്ചു താമസിച്ചു എന്നത് നിസാര സംഭവമല്ല.മുനിസിപ്പല്‍ ഭരണാധികാരികളുടെ ശക്തമായ സ്വാധീനം ഇതിന് ഉപയോഗിച്ചിട്ടുണ്ടെന്നും ചെര്‍ക്കളം ആരോപിച്ചു.ജില്ലയ്ക്ക് കളങ്കമുണ്ടാക്കിയ സി.പി.എം നേതൃത്വത്തിന്റെ തലപ്പത്ത് നിന്നും ഈ ഗൂഢാലോചനയില്‍ പങ്കാളികളായ മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാവണം.അല്ലാത്തപക്ഷം ശക്തമായ സമരമുന്നേറ്റങ്ങള്‍ക്ക് ഉത്തരകേരളം സാക്ഷിയാവേണ്ടി വരുമെന്നും ചെര്‍ക്കളം മുന്നറിയിപ്പ് നല്‍കി.
keywords: kasragod-cpm-criminals-cherkalam-abdhulla

Post a Comment
0 Comments