Type Here to Get Search Results !

Bottom Ad

"സഖാവിന്" മറുപടി കവിതയുമായി കാസര്‍കോട് ഗവ: കോളജ് വിദ്യാര്‍ത്ഥിനികള്‍


കാസര്‍കോട്:(www.evisionnews.in) സോഷ്യല്‍ മീഡിയയില്‍ വൈറലായ സഖാവ് എന്ന കവിതയ്ക്ക് മറുപടിയായി രചിച്ച കവിതയും വൈറലാകുന്നു. കാസര്‍കോട് ഗവ: കോളജിലെ വിദ്യാര്‍ത്ഥിനിയും എസ്.എഫ്.ഐ പ്രവര്‍ത്തകയുമായ ശ്രീലക്ഷ്മിയാണ് സഖാവിന് മറുപടി കവിത എഴുതിയത്. എസ്.എഫ്.ഐ കാസര്‍കോട് ജില്ലാ കമ്മറ്റി അംഗവും മൂന്നാം വര്‍ഷ ബി എ വിദ്യാര്‍ത്ഥിയുമാണ് ശ്രീലക്ഷ്മി. എസ്.എഫ്.ഐ പ്രവര്‍ത്തകയും കാസര്‍കോട് കോളജില്‍ ശ്രീലക്ഷ്മിയുടെ സഹപാഠിയുമായ അശ്വതിയാണ് മറുപടി കവിത ആലപിച്ചിരിക്കുന്നത്.

കോട്ടയം സി.എം.എസ് കോളജില്‍ വിദ്യാര്‍ത്ഥി ആയിരുന്ന സാം മാത്യുവാണ് സഖാവ് എന്ന കവിത രചിച്ചത്. തലശേരി ബ്രണ്ണന്‍ കോളജിലെ യൂണിയന്‍ വൈസ് ചെയര്‍മാനും എസ്.എഫ്.ഐ പ്രവര്‍ത്തകയുമായ ആര്യ ദയാല്‍ സഖവ് പാടി യൂട്യൂബില്‍ അപ്ലോഡ് ചെയ്തതോടെയാണ് കവിത വൈറലായത്.


Keywords- sagav-poem-replay-students

Post a Comment

0 Comments

Top Post Ad

Below Post Ad