Type Here to Get Search Results !

Bottom Ad

നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്


ബദിയടുക്ക (www.evisionnews.in) : നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ബദിയടുക്ക ഗോളിയടുക്കയില്‍ വെള്ളിയാഴ്ച വൈകിട്ട് 4.45 മണിയോടെയാണ് സംഭവം. 

കുമ്പള കുനില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ബസാണ് മറിഞ്ഞത്. 25ഓളം വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്.ബസിന്റെ ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാട്ടുകാര്‍ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി നീര്‍ച്ചാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

keywords: School-bus-accident-badiaduka

Post a Comment

0 Comments

Top Post Ad

Below Post Ad