ഉദുമ (www.evisionnews.in) : സനാബില്‍ ഫുട്‌ബോള്‍ അക്കാദമി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള അവാര്‍ഡുകള്‍ സമ്മാനിച്ചു.
അന്താരാഷ്ട്രാ വിദ്യാഭ്യാസ ഉച്ചകോടിയില്‍ ടെക് നോളജി യുഗത്തിലെ വിദ്യാഭ്യാസ പുനര്‍വിചിന്തനം എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുകയും, ഡോ: അബൂള്‍ കലാമിന്റെ സ്വപ്ന പദ്ധതിയായ 'ഒണ്‍ബില്യന്‍ പീപ്പിള്‍സ് ഒണ്‍ ബില്യന്‍ ട്രീസ് ന്റെ ഗ്രീന്‍ അമ്പാസഡര്‍ കൂടിയായ ആലിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രീന്‍സിപ്പള്‍ ഡോ: ജലീല്‍ പെര്‍ള, ദേശീയ റഫിറീസ് ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഇര്‍ഷാദ് അലി കാപ്പില്‍, ഉദുമ പഞ്ചായത്ത് പരിധിയില്‍ എസ്.എസ് എല്‍ സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുമാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.
സനാബില്‍ ഫുട്‌ബോള്‍ അക്കാദമി ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം.ഷെരീഫിന്റെ അദ്ധ്യക്ഷതയില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി ഉത്ഘാടനം ചെയതു.ജനറല്‍ സെക്രട്ടറി അഷറഫ് പൊയ്യയില്‍ സ്വാഗതം പറഞ്ഞു.
ഗ്രമപഞ്ചായത്ത് മെമ്പര്‍മാരായ പ്രീന മധു ,കെ.വി.അപ്പു, സാദിഖ് പാക്യാര, കാദര്‍ ഖാതിം. ഷരീഫ് എരോല്‍, ആബിദ് നാലാംവതുക്കല്‍, മൊയ്തു മുക്കുന്നോത്ത്, അസിസ് പള്ളം, സമീര്‍ മാസ്റ്റര്‍, കെ.എം.എ.റഹ്മാന്‍ കാപ്പില്‍, കെ.വി.പ്രസീത, റഉഫ് ഉദുമ, ഇര്‍ഷാദ് അലി പ്രസംഗിച്ചു.
Keywords: sanabil-exelency-award-prized
Post a Comment
0 Comments