കാസര്‍കോട് (www.evisionnews.in) : പെര്‍ള ജബ്ബാര്‍ കൊലക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന സി.പി.എം കുമ്പള ഏരിയാ സെക്രട്ടറിയായിരുന്ന സുധാകരന്റെ കാട്ടുകുക്കെയിലെ വീട് അക്രമിച്ച് അദ്ദേഹത്തെ കൊലപ്പെടുത്താനും ഭാര്യയെ അപമാനിക്കാനും ശ്രമിച്ചുവെന്ന കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു.
എന്‍മകജെ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സോമശേഖര, അദ്ദേഹത്തിന്റെ സഹോദരന്‍ രാധാകൃഷ്ണന്‍ തുടങ്ങി 18 യു.ഡി.എഫ് പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളായിരുന്നു.
2009 ഫെബ്രുവരി 9നായിരുന്നു സംഭവം. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രതികളെ വിട്ടയച്ചത്. പ്രതികള്‍ക്കുവേണ്ടി അഡ്വ.സി.കെ.ശ്രീധരന്‍ കോടതിയില്‍ ഹാജരായി.
Keywords: court-order-Perla-cpm-murder-attempt-kes-accused-congress-
Post a Comment
0 Comments