Type Here to Get Search Results !

Bottom Ad

ലോക്‌സഭാ സീറ്റ് വിറ്റ സി.പി.ഐ ആദര്‍ശം പഠിപ്പിക്കേണ്ടതില്ല: കെ.എം.മാണി


കോട്ടയം   (www.evisionnews.in)  : കേരള കോണ്‍ഗ്രസ് എന്നു കേള്‍ക്കുമ്പോള്‍ സി.പി.ഐ എന്തിനാണ് വിറളിപിടിക്കുന്നതെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി. കേരള കോണ്‍ഗ്രസ് ഒറ്റയ്ക്ക് നില്‍ക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണ്. കേരള കോണ്‍ഗ്രസ് ഒരിടത്തേക്കുമില്ല. പാര്‍ലമെന്റ് സീറ്റ് വിറ്റവരുടെ സ്വഭാവം ഞങ്ങള്‍ക്കില്ലെന്നും മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ പ്രശ്‌നാധിഷ്ഠിത പിന്തുണ സ്വീകരിക്കുമെന്ന സി.പി.എം നിലപാടിനെ എതിര്‍ത്ത് സി.പി.ഐ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു കെ.എം മാണി.

സി.പി.ഐ എഴുതാപ്പുറം വായിക്കുകയാണ്. കേരള കോണ്‍ഗ്രസിനു സ്വതന്ത്ര നിലപാടാണ് ഉള്ളതെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ലഭിച്ച സീറ്റ് വില്‍പ്പന ചരക്കാക്കിയ സി.പി.ഐയെപോലെയുള്ള കളങ്കിത രാഷ്ട്രീയകക്ഷികള്‍ സാരോപദേശം തരേണ്ട കാര്യമില്ലെന്നും മാണി പാലായിലെ വസതിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെ.എം മാണിയോടും കേരള കോണ്‍ഗ്രസിനോടും സി.പി.എം സ്വീകരിക്കുന്ന മൃദുസമീപത്തിനെതിരെ തുടക്കം മുതല്‍ സി.പി.ഐ ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. മാണിയുടെ പ്രശ്‌നാധിഷ്ഠിത പിന്തുണ സ്വീകരിക്കുമെന്ന സി.പി.എമ്മിന്റെയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നിലപാട് സി.പി.ഐ തള്ളിക്കളഞ്ഞു.

Keywords: Km-mani-cpi-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad