Type Here to Get Search Results !

Bottom Ad

കീഴൂര്‍ കടലില്‍ തോണികള്‍ മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്, ലക്ഷങ്ങളുടെ നഷ്ടം


മേല്‍പറമ്പ്  (www.evisionnews.in)   : മത്സ്യബന്ധനത്തിന് കടലില്‍ ഇറക്കുന്നതിനിടയില്‍ തിരമാലകളില്‍പ്പെട്ട് രണ്ടു തോണികള്‍ മറിഞ്ഞു. 12 പേര്‍ രക്ഷപ്പെട്ടു. തോണികള് തകര്‍ന്നു. എഞ്ചിനും വലയ്ക്കും കേടുപാടുകളുണ്ടായി. 12 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കീഴൂര്‍ കടപ്പുറത്തെ ഉമേശന്‍ (38), അബ്ദുല്‍ ഖാദര്‍(35) രഞ്ജിത്ത്(43), വിജേഷ്(30), സായ്ബാബു(42), അശോകന്‍(36), ലാലു(36) ചന്ദ്രന്‍(40) ശശി(48),സുനില്‍(35), വിനു(38), കാസര്‍കോട് കസബകടപ്പുറത്തെ ബാലന്‍(49) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ ആറരമണിയോടെ കീഴൂര്‍, പുതിയ അഴിമുഖത്താണ് അപകടം. എട്ടുപേര്‍ ചേര്‍ന്നു നടത്തുന്ന ശ്രീ കുറുംബ, യൂസഫിന്റെ ഉടമ സ്ഥതയിലുള്ള സക്കിയ എന്നീ തോണികളാണ് അപകടത്തില്‍ പ്പെട്ടത്. 

മറ്റു മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ ഒരു മണിക്കൂറോളം സമയം രക്ഷാപ്രവര്‍ത്തനം നടത്തിയ ശേഷമാണ് എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചത്. തീരദേശപൊലീസിന്റെ സഹായം വൈകിയാണ് ലഭിച്ചതെന്നും പുതിയ അഴിമുഖത്തിന്റെ വീതിയും ആഴവും കുറവായതാണ് അപകടത്തിനു ഇടയാക്കിയതെന്നും മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെട്ടു.

Keywords: Kizhoor-see-boat-aacdent-12-injured


Post a Comment

0 Comments

Top Post Ad

Below Post Ad