Type Here to Get Search Results !

Bottom Ad

പതിനാല് സെക്കന്റ് തുറിച്ചുനോട്ടം: ഋഷിരാജ് സിംഗിന് പാകിസ്താനില്‍ നിന്നും അഭിനന്ദനം


കാസര്‍കോട് (www.evisionnews.in) : പതിനാലു സെക്കന്റില്‍ കൂടുതല്‍ സ്ത്രീയെ തുറിച്ചു നോക്കുന്നത് കുറ്റകരമാണെന്നും കേസെടുക്കാമെന്നും നിര്‍ദ്ദേശിച്ച ഋഷിരാജ് സിംഗിന് പാകിസ്താനില്‍ നിന്നും അഭിനന്ദനം. പ്രമുഖ പാക് ദിനപത്രമായ ഡോണിലാണ് ഋഷിരാജ് സിംഗിന്റെ പ്രസ്താവനയെ പിന്തുണച്ചു കൊണ്ടും അദ്ദേഹത്തെ അഭിനന്ദിച്ച് കൊണ്ടും ലേഖനം പ്രത്യക്ഷപ്പെട്ടത്. അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ റഫിയ സക്കരിയയുടെതാണ് ലേഖനം.

തുറിച്ചുനോട്ടത്തില്‍ ഇന്ത്യയിലേതു പോലെത്തന്നെയാണ് പാകിസ്താനി പുരുഷന്മാരും. ഒട്ടും പിന്നിലല്ല. ചെറുപ്പക്കാരികളോ വയോധികകളോ ധനികയോ പാവപ്പെട്ടവളോ ആകട്ടെ അവര്‍ക്കും പറയാനുണ്ടാകും ബസിലും ബസ് സ്റ്റാന്റിലും സ്‌കൂളിലും ബാങ്കുകളിലും ഏല്‍ക്കേണ്ടി വന്ന തുറിച്ചുനോട്ടങ്ങളെ കുറിച്ചുള്ള കഥ. തുറിച്ചു നോട്ടമില്ലാത്ത ഒരിടവും പാകിസ്താനില്‍ ഇല്ലെന്ന് പോലും അവര്‍ പറയുമെന്നും റാഫിയ ലേഖനത്തില്‍ പറയുന്നു. ഋഷിരാജ് സിംഗും അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനവും അനുമോദിക്കപ്പെടേണ്ടതാണെന്ന് പറഞ്ഞാണ് റാഫിയ ലേഖനം അവസാനിപ്പിക്കുന്നത്.

Keywords: Rishiraj-singh-pakisthani

Post a Comment

0 Comments

Top Post Ad

Below Post Ad