Type Here to Get Search Results !

Bottom Ad

മുന്നാട് പീപ്പിള്‍സ് കോളേജില്‍ ജെ സി ഐ 'സുരക്ഷ' പദ്ധതി ഉല്‍ഘാടനം ചെയ്തു.


മുന്നാട് :(www.evisionnews.in)ജെ സി ഐ ഇന്ത്യയുടെ ദേശീയ സാമൂഹ്യ സേവന പരിപാടിയായ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ജെ സി ഐ കാസര്‍കോടിന്റെ നേതൃത്വത്തില്‍ പതിനാലാമത്തെ നാപ്കിന്‍ നശീകരണ യന്ത്രം പീപ്പിള്‍സ് സഹകരണ കോളേജില്‍ സ്ഥാപിച്ചു.കാസര്‍കോട് കോ-ഓപ്പറേറ്റിവ് എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കിയത്.ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലുമായി ഇതിനകം പതിമൂന്ന് നാപ്കിന്‍ നശീകരണ യന്ത്രം ജെ സി ഐ കാസര്‍കോട് മുന്‍ കൈയെടുത്ത് സ്ഥാപിച്ചിട്ടുണ്ട്.

കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി കെ ലൂക്കോസ് ഉല്‍ഘാടനം ചെയ്തു.ജെ സി ഐ മേഖലാ വൈസ്.പ്രസിഡണ്ട് ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു.കാസര്‍കോട് വിദ്യാഭ്യാസ സഹകരണ സംഘം സെക്രട്ടറി ഇ.കെ രാജേഷ്,ഭരണ സമിതി അംഗങ്ങളായ എ വിജയന്‍, എം ലതിക, കോളേജ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ സി സുരേഷ് പയ്യങ്ങാനം, കെ.വി സജിത്, എ കെ ശ്രീജിത്, നന്ദകുമാര്‍, എന്നിവര്‍ സംസാരിച്ചു.

keywords :kasaragod-jci-munnad-peoples-college

Post a Comment

0 Comments

Top Post Ad

Below Post Ad