Type Here to Get Search Results !

Bottom Ad

അങ്കണ്‍വാടികളെ പ്രീ-പ്രൈമറി സ്‌ക്കൂളായി മാറ്റണം - എം.എസ്.എഫ്


മൊഗ്രാല്‍ പുത്തൂര്‍:(www.evisionnews.in) പൊതു വിദ്യാലയങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും കൂടുതല്‍ കുട്ടികളെ ആകര്‍ഷിപ്പിക്കുന്നതിന് വേണ്ടി പുതിയ പദ്ധതികള്‍ തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്ന് എം.എസ്.എഫ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കൗണ്‍സിലേര്‍സ് മീറ്റ് ആവശ്യപ്പെട്ടു.

ഏകീകൃത യൂണിേഫാമും മാതൃഭാഷയോടപ്പം ഇീഗ്ലീഷ് പഠനത്തിനും പ്രാധാന്യം നല്‍കി അങ്കണ്‍വാടി കേന്ദ്രങ്ങള്‍ പ്രീ-പ്രൈമറി സ്‌ക്കൂളായി ഉയര്‍ത്തണം. എല്‍.പി. സ്‌കൂളുകളിലും ഈസി ഇംഗ്ലീഷ് പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് ഡസ്റ്റ് ഫ്രീ-സ്മാര്‍ട്ട് ക്ലാസുകളായി മാറ്റാന്‍ പഞ്ചായത്ത് ഭരണ സമിതികള്‍ മുന്നോട്ട് വരണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടൂ. 

കല്ലങ്കൈ പി.കെ. മാഹിന്‍ ഹാജി സ്മാരക മന്ദിരത്തില്‍ നടന്ന കൗണ്‍സില്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എ. ജലീല്‍ ഉല്‍ഘാടനം ചെയ്തു. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡണ്ട് അന്‍സാഫ് കുന്നില്‍ അധ്യക്ഷത വഹിച്ചു. സവാദ് മൊഗര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി.എം. മുനീര്‍ ഹാജി, ജനറല്‍ സെക്രട്ടറി കെ.ബി. കുഞ്ഞാമു, ട്രഷറര്‍ എസ്.പി. സലാഹുദീന്‍, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സിദ്ദീഖ് ബേക്കല്‍, ജനറല്‍ സെക്രട്ടറി മുജീബ് കമ്പാര്‍, എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍ സംസാരിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത എം.എ. നജീബിന് സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. എം.എസ്.എഫ് മണ്ഡലം സെക്രട്ടറി നിസാം ഹിദായത്ത് നഗര്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഇര്‍ഫാന്‍ കുന്നില്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍ : സവാദ് മൊഗര്‍ (പ്രസിഡണ്ട്), ഇര്‍ഫാന്‍ കുന്നില്‍ (ജനറല്‍ സെക്രട്ടറി), നിസാര്‍ കമ്പാര്‍ (ട്രഷറര്‍), സയ്യിദ് ബാത്തിഷ, അല്‍ത്താഫ് ചൗക്കി, ഇജാസ് കമ്പാര്‍ (വൈസ് പ്രസിഡണ്ടും) സാദത്ത് എരിയാല്‍, നവാസ് കല്ലങ്കൈ, സഫവാന്‍ മൊഗര്‍ (ജോയിന്റ് സെക്രട്ടറികള്‍).



keywords : kasaragod-mogral-puthur-pre-primary-school-msf

Post a Comment

0 Comments

Top Post Ad

Below Post Ad