Type Here to Get Search Results !

Bottom Ad

ആപ്പിള്‍ ഐ ഫോണ്‍ 7 സെപ്റ്റംബര്‍ 7 മുതല്‍


ഇ-ടെക്ക്  (www.evisionnews.in)   : ആപ്പിളിന്റെ ഏറ്റവും പുതിയ മോഡല്‍ ഐ ഫോണ്‍ 7 സെപ്റ്റംബര്‍ 7 മുതല്‍ ലോകവിപണിയില്‍ എത്തുന്നു .ആപ്പിളിന്റെ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. വയര്‍ലെസ്സ് ചാര്‍ജിങ് ആണ്  ഐ ഫോണ്‍ 7 ന്റെ എറ്റവും വലിയ പ്രത്യേകത.

അതുകൊണ്ടുതന്നെ വളരെ നല്ല രീതിയില്‍ തന്നെ വിപണി കീഴടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ മറ്റൊരു സവിശേഷത എന്നു പറയുന്നത് ഇതിന്റെ മെമ്മറി സ്റ്റോറേജ് ആണ് . 256 മെമ്മറി സ്റ്റോറേജ് ഇതില്‍ ഉണ്ട്. ഐ.ഒ.എസ് 10  ല്‍ ആണ് ഇതിന്റെ ഓഎസ് പ്രവര്‍ത്തിക്കുന്നത്. വാട്ടര്‍ പ്രൂഫ് സംവിധാനത്തോട് കൂടിയാണ് ഇതു വിപണിയില്‍ എത്തിക്കുന്നത്. ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത എന്നു പറയുന്നത് ക്യാമറായാണ് . ഡ്യൂവല്‍ പിന്‍ ക്യാമറ സംവിധാനമാണ് ഇതിനു ഉപയോഗിച്ചിരിക്കുന്നത്. 

വില ഏകദേശം 72,000 രൂപയുടെ അടുത്ത് വരും. എല്ലാവര്‍ഷവും ആപ്പിളിന്റെ സ്മാര്‍ട്ട് ഫോണുകള്‍ ഇറക്കികൊണ്ടിരിക്കുന്ന സെപ്റ്റംബറില്‍ തന്നെയാണ് ഏറ്റവും പ്രതീക്ഷ ഉള്ള ആപ്പിള്‍ ഐ ഫോണ്‍ 7 നും പുറത്തിറക്കുന്നത്.

Keywords: Apple-i-phone-7

Post a Comment

0 Comments

Top Post Ad

Below Post Ad