ബദിയടുക്ക :(www.evisionnews.in) മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് വാര്‍ഡ് സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പച്ചേരി മുഹമ്മദിന്റെ പേരില്‍ ദിഖ്‌റ് പ്രാര്‍ത്ഥന മജ്‌ലിസും അനുസ്മരണ യോഗവും നടത്തി. ജുനൈദ് അംജദി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
പച്ചേരി മുഹമ്മദ് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ച വ്യക്തിത്വമാണെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി മാഹിന്‍ കേളോട്ട് പറഞ്ഞു. എ.എസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ബദറുദ്ദീന്‍ താസിം, അബ്ദുല്ല ചാലക്കര, ഹസൈനാര്‍ സഖാഫി, മൊയ്തീന്‍കുട്ടി നാലപ്പാട്, അബ്ദുല്ല പി കെ, ബഷീര്‍ ഫ്രഡ്‌സ്, സക്കീര്‍ ബദിയടുക്ക, അസീസ് പെരഡാല, ഷഫീക്ക് കാര്‍വാര്‍, സത്താര്‍ സി എന്‍ എന്‍, സൈഫുദ്ദീന്‍, നിസാം തുടങ്ങിയവര്‍ സംബന്ധിച്ചു. അന്‍വര്‍ ഓസോണ്‍ സ്വാഗതവും ഹൈദര്‍ കുടുപ്പംകുഴി നന്ദിയും പറഞ്ഞു.
keywords : pacheri-muhammed-memories-majlis-

Post a Comment
0 Comments