Type Here to Get Search Results !

Bottom Ad

ഇന്ത്യയ്ക്ക് ഒരു റണ്‍സിന്റെ തോല്‍വി


ഫോര്‍ട് ലോഡര്‍ ഡെയ്ല്‍ (www.evisionnews.in) വെസ്റ്റ്ഇന്‍ഡീസിനെതിരായ ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ഒരു റണ്‍സിന്റെ തോല്‍വി. വിന്‍ഡീസ് ഉയര്‍ത്തിയ 246 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു കുതിച്ച ഇന്ത്യയ്ക്ക് 244 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സ്‌കോര്‍: വെസ്റ്റ്ഇന്‍ഡീസ് 2456, ഇന്ത്യ  2444.
51 പന്തില്‍ നിന്നു 110 റണ്‍സ് നേടിയ ലോകേഷ് രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇതില്‍ അഞ്ചു സിക്‌സും 12 ഫോറും ഉള്‍പ്പെടും. ഇന്ത്യയ്ക്കായി രോഹിത് ശര്‍മ അര്‍ധ സെഞ്ചുറി നേടി. 28 പന്തില്‍ 62 റണ്‍സ് നേടിയ രോഹിത്ത് ശര്‍മയെ പൊള്ളാര്‍ഡ് പുറത്താക്കി. നാലു സിക്‌സും നാലു ഫോറും ഉള്‍പ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ധോണി 43 റണ്‍സ് നേടി. അജങ്ക്യ രഹാനെ ഏഴു റണ്‍സെടുത്തും വിരാട് കോഹ്‌ലി 18 റണ്‍സെടുത്തും പുറത്തായി. അമേരിക്കന്‍ മണ്ണില്‍ ആദ്യമായി നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് കൂറ്റന്‍ സ്‌കോറാണ് നേടിയത്. 48 പന്തില്‍ സെഞ്ചുറി നേടിയ ഇവിന്‍ ലൂയിസും 33 പന്തില്‍ 79 റണ്‍സ് നേടിയ ജോണ്‍സണ്‍ ചാള്‍സുമാണ് വിന്‍ഡീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഒന്‍പത് സിക്‌സും അഞ്ച് ഫോറുകളും ഉള്‍പ്പെടെയാണ് ഇവിന്‍ ട്വന്റി20യിലെ തന്റെ ആദ്യ സെഞ്ചുറി നേടിയത്. 100 റണ്‍സ് നേടിയ ഇവിനെ ജഡേജ പുറത്താക്കുകയായിരുന്നു. ഇന്ത്യന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച ഇവിന്‍ ലൂയിസും ജോണ്‍സണ്‍ ചാള്‍സുമാണ് വിന്‍ഡീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 33 പന്തില്‍ 79 റണ്‍സ് നേടിയ ജോണ്‍സണ്‍ ചാള്‍സിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയാണ് വിന്‍ഡീസിന് മികച്ച തുടക്കം സമ്മാനിച്ചത്. ഏഴ് സിക്‌സും ആറു ഫോറും അടങ്ങിയതായിരുന്നു ചാള്‍സിന്റെ പ്രകടനം. മുഹമ്മദ് ഷാമിയാണ് ചാള്‍സിനെ പുറത്താക്കിയത്. ചാള്‍സ് പുറത്തായതോടെ ലൂയിസ് കളിയേറ്റെടുക്കുകയായിരുന്നു. സ്റ്റുവര്‍ട്ട് ബിന്നിയെറിഞ്ഞ 11ാം ഓവറില്‍ അഞ്ച് സിക്‌സ് ഉള്‍പ്പെടെ 32 റണ്‍സാണ് അദ്ദേഹം നേടിയത്. പിന്നീട് ഇറങ്ങിയ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യമായി സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും ബുംറയുമാണ് ഇന്ത്യന്‍ നിരയില്‍ എന്തെങ്കിലും ചെയ്തത്. മുഹമ്മദ് ഷാമി ഒരു വിക്കറ്റ് വീഴ്ത്തി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad