ഉപ്പള (www.evisionnews.in) : പ്രമുഖ യക്ഷഗാന കലാകാരന്‍ ഉപ്പള കൃഷ്ണന്‍ മാസ്റ്റര്‍ (78) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. അറിയപ്പെടുന്ന യക്ഷഗാന കലാകാരനായ ഉപ്പള കൃഷ്ണന്‍ മാസ്റ്ററുടെ രാക്ഷസ വേഷങ്ങളും, പുണ്ഡു വേഷങ്ങളും ഏറെ പ്രശസ്തമാണ്. ഇദ്ദേഹത്തിന്റെ ബബ്രുവാഹനന്‍, പരശുരാമന്‍, ശ്വേതകുമാരന്‍, ലക്ഷ്മണ, കൃഷ്ണന്‍ തുടങ്ങിയ വേഷങ്ങളും ശ്രദ്ധേയമായിരുന്നു. ചെണ്ട,മദ്ദളം വാദ്യകലാകാരന്‍ കൂടിയായ കൃഷ്ണന്‍ മാസ്റ്റര്‍ ഭാഗവതികെ കലാകാരന്‍ കൂടിയായിരുന്നു.പ്രശസ്ത യക്ഷഗാന കലാകാരന്‍ കുമ്പള സുന്ദറ റാവു വിന്റെ ഇളയമ്മയുടെ മകന്‍ കൂടിയായ കൃഷ്ണന്‍ മാസ്റ്റര്‍ അധ്യാപകന രംഗത്തും മികവ് തെളിയിച്ചിരുന്നു.1994 മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡും, 1988 ല്‍ സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. ആയിരത്തിലതികം ശിഷ്യന്‍മാര്‍ അദ്ദേഹത്തിന്റെ കീഴില്‍ യക്ഷഗാനം അഭ്യസിച്ചിരുന്നു.
keywords: obitury-uppala-krishnan-master
Post a Comment
0 Comments