Type Here to Get Search Results !

Bottom Ad

രാജ്യത്തെ സംവിധാനങ്ങള്‍ക്കിതെന്തു പറ്റി: ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്ന ദാനാ മാഞ്ചിക്ക് പിന്നാലെ കാണ്‍പൂരില്‍ നിന്നും മറ്റൊരു ദു:ഖചിത്രം


(www.evisionnews.in) രാജ്യത്തെയാകെ സങ്കടപ്പെടുത്തുകയും ലജ്ജിപ്പിക്കുകയും ചെയ്ത ഒഡിഷയില്‍ നിന്നുള്ള ദുഃഖചിത്രത്തിന് പിന്നാലെ മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു ദു:ഖ പ്രതീകം കൂടി കാണാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. സഹായിക്കേണ്ടവര്‍ മനുഷ്യത്വമില്ലാത്തവരായപ്പോള്‍ ഭാര്യയുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞു തോളിലിട്ടു നടക്കുന്ന ഭര്‍ത്താവിന്റെയും പിന്നാലെ കരഞ്ഞുകൊണ്ട് ഒപ്പം നടക്കുന്ന പന്ത്രണ്ടു വയസുള്ള മകളുടെയും നീറുന്ന ചിത്രം മനുഷ്വത്വം അല്‍പമെങ്കിലും ബാക്കിയുള്ളവരെ ഞെട്ടിത്തരിപ്പിച്ചു. 

കരളലിയിക്കുന്ന ഈ ചിത്രത്തിന് പിന്നാലെയാണ് പനി തലക്ക് പിടിച്ച പന്ത്രണ്ടുകാരനെയും തോളില്‍ കിടത്തി ആശുപത്രികളില്‍ നിന്നും ആശുപത്രികളിലേക്ക് നെട്ടോട്ടമോടുന്ന ഒരു അച്ഛന്റെ ദുഖചിത്രം സാമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലാകുന്നത്(www.evisionnews.in) .

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണു മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കടുത്ത പനി ബാധിച്ച മകന്‍ അന്‍ഷുവുമായി സുനില്‍ കുമാര്‍ എന്ന അച്ഛന്‍ കാണ്‍പൂരിലെ എസ്.ജെ.വി.എം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. കുട്ടിയുടെ നിലവഷളായിരുന്നിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ല. പിന്നെ ഒരു ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് മറ്റൊന്നിലേക്ക് ഡോക്ടര്‍മാര്‍ ഇരുവരെയും ഓടിക്കുകയായിരുന്നു. കുട്ടിയെയും തോളിലിട്ടാണു സുനില്‍കുമാര്‍ ആശുപത്രി ചുറ്റിയത്. പിന്നീട് കുറച്ചകലെയുള്ള കുട്ടികളുടെ മെഡിക്കല്‍ സെന്ററിലേക്കു പോകാന്‍ പറഞ്ഞു. ആംബുലന്‍സോ മറ്റു വാഹനങ്ങളോ ലഭിക്കാത്തതിനാല്‍ അവിടേക്കും കുട്ടിയെ തോളിലെടുത്തുകൊണ്ട് ഓടി. (www.evisionnews.in) ഇതിനിടെ അച്ഛന്റെതോളില്‍ കിടന്ന് കുട്ടി മരിച്ചിരുന്നു. 

ആദിവാസിയായ ദാനാ മാഞ്ചി, ഭാര്യയുടെ മൃതദേഹവുമായി സ്വന്തം ഗ്രാമത്തിലേക്കു നടക്കുന്ന ചിത്രവും ഡോക്ടര്‍മാരുടെ അവഗനണനയെ തുടര്‍ന്ന് പന്ത്രണ്ടുകാരന്‍ അച്ഛന്റെ തോളില്‍ കിടന്ന് മരിച്ച സംഭവവും സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിര്‍ദയത്വത്തെയും മനുഷ്യത്വമില്ലായ്മയെയും ആദിവാസികള്‍ കാലങ്ങളായി അനുഭവിച്ചുപോരുന്ന കൊടിയ അവഗണനയെയുമൊക്കെ ഒറ്റ ഫ്രെയിമില്‍ വെളിപ്പെടുത്തുന്നതാണ്.

Keywords; dan

Tags

Post a Comment

0 Comments

Top Post Ad

Below Post Ad