കാസര്‍കോട്:(www.evisionnews.in) എസ് കെ എസ് എസ് എഫ് ജില്ലാ ഓര്‍ഗാനെറ്റ് ഇന്റര്‍ കോണ്‍ ഒക്ടോബര്‍ 8 ന് കാസര്‍കോട്ട് നടക്കും.സംഘടന സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും, വ്യക്തികളില്‍ അന്തര്‍ലീനമായിട്ടുള്ള കഴിവുകളെ പരിപോഷിപ്പിച്ച് സാമൂഹ്യ ജീവിതത്തിനും, സംഘടനക്കും, രാജ്യത്തിനും ഉപകാരപ്രദമായി ഉപയോഗപ്പെടുത്താന്‍ പ്രാപ്തരായ യുവ സമൂഹത്തെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി പരിപാടി സംഘടിപ്പിക്കുന്നത്.
ഓര്‍ഗാ നെറ്റ് ഇന്റര്‍ കോണ്‍ - 2016 ജില്ലാ ലീഡര്‍ സംഗമം ഒക്ടോബര്‍ 8 ന് രാവിലെ 9 മണി മുതല്‍ മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.അഞ്ച് സെഷനില്‍ ആയി നടക്കുന്ന സംഗമത്തില്‍ പ്രമുഖ വ്യക്തികള്‍ പഠനാര്‍ഹമായ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
ഇതു സംബന്ധിച്ച യോഗം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്,യൂനുസ് ഫൈസി അരിയങ്കല്ല്, യൂനുസ് ഹസനി, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, എം.എ ഖലീല്‍, മുഹമ്മദലി നീലേശ്വരം, ശറഫുദ്ധീന്‍ കുണിയ, ഇബ്രാഹിം മവ്വല്‍, മുഹമ്മദ് ഫൈസി കജ, ഇസ്മാഈല്‍ മച്ചംപാടി തുടങ്ങിയവര്‍ സംബന്ധിച്ചു.
keywords :skssf-district-organization-october-8

Post a Comment
0 Comments