Type Here to Get Search Results !

Bottom Ad

പഠിച്ച വിദ്യാലയത്തില്‍ പണിയായുധവുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികളെത്തി

ഉദുമ (www.evisionnews.in): സര്‍ക്കാറിന്റെ സമഗ്ര ഗുണമേന്മ വിദ്യാലയ വികസന പദ്ധതിയുടെ ഭാഗമായി ഉദുമ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പണിയായുധവുമായി പൂര്‍വ്വവിദ്യാര്‍ത്ഥികളെത്തിയത് കൗതുമായി. വിശ്വകര്‍മ്മ ഗ്രാമ കമ്മിറ്റി താമരക്കുഴി യൂണിറ്റിന്റെ നേതൃത്വത്തിലാണ് സ്‌കൂളിലെ തകര്‍ന്ന ഫര്‍ണീച്ചറുകള്‍ നന്നാക്കാനായി ഇരുപതോളം പേര്‍ എത്തിയത്. തങ്ങള്‍ ഇരുന്ന ബെഞ്ചുകള്‍ നന്നാക്കാന്‍ പറ്റിയ സന്തോഷത്തിലാണ് ഏറെ പേരും. 

സമഗ്ര ഗുണമേന്മ വിദ്യാലയ വികസന പദ്ധതി ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ചന്ദ്രന്‍ കൊക്കാല്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ. വിജയകുമാര്‍, പി ടി എ എക്‌സിക്യൂട്ടീവ് അംഗം അബ്ദുല്‍ കരീം, അയ്യപ്പന്‍, അഭിരാം, വിശ്വകര്‍മ ഗ്രാമ കമ്മിറ്റി ഭാരവാഹികളായ മോഹനന്‍, പുരുഷോത്തമന്‍ സംസാരിച്ചു. യദീന്ദ്രന്‍, ബാലന്‍, ഗിരീഷന്‍, സുനില്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad