Type Here to Get Search Results !

Bottom Ad

നാട്ടക്കല്ലില്‍ ഹൈമാസ് ലൈറ്റ് സ്ഥാപിച്ചു



ബെള്ളൂര്‍ (www.evisionnews.in): ബെള്ളൂര്‍ പഞ്ചായത്തിലെ നാട്ടക്കല്ലില്‍ സ്ഥാപിച്ച ഹൈമാസ് ലൈറ്റ് തിരിതെളിഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ചടങ്ങില്‍ മുന്‍ മന്ത്രി സി.ടി അഹമ്മദലി, പഞ്ചായത്ത് പ്രസിഡണ്ട് ലത, എല്‍.എ മഹമൂദ് ഹാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വാരിജാക്ഷന്‍, ശ്രീധരന്‍, വാര്‍ഡ് മെമ്പര്‍ ഗീത, എസ്.കെ അബ്ബാസലി, ബാബു അനക്കളം, ഇബ്രാഹിം നാട്ടക്കല്‍, എം.പി അഷ്‌റഫ്, പള്ളിക്കുഞ്ഞി ഹാജി, ദാമോദരന്‍ ബെള്ളാല്‍ സംബന്ധിച്ചു. നാട്ടുകരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് എം.എല്‍.എയുടെ തനത് ഫണ്ടില്‍ നിന്നും 5.61 ലക്ഷം രൂപ ചെലവിലാണ് നാട്ടക്കല്ലില്‍ ലൈറ്റ് സ്ഥാപിച്ചത്.


Keywords: Kasaragod-news-bellur-highmass-light-mla

Post a Comment

0 Comments

Top Post Ad

Below Post Ad