Type Here to Get Search Results !

Bottom Ad

വിദേശ ടൂറിസ്റ്റുകള്‍ കുട്ടിക്കുപ്പായം ധരിച്ച് രാത്രിയില്‍ ഒറ്റക്ക് നടക്കരുതെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി


ഡല്‍ഹി (www.evisionews.in): കുട്ടിക്കുപ്പായവും ഇടുങ്ങിയതുമായ വസ്ത്രങ്ങള്‍ ധരിച്ച് രാത്രികാലങ്ങളില്‍ ഒറ്റക്ക് നടക്കാനിറങ്ങറുതെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ. ഇന്ത്യന്‍ സംസ്‌കാരം പടിഞ്ഞാറന്‍ സംസ്‌കാരത്തില്‍ നിന്ന് ഭിന്നമാണെന്നും സുരക്ഷിതത്വം അവരവര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം വിദേശ ടൂറിസ്റ്റുകളോട് ഉപദേശിച്ചു. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖ ടൂറിസ്റ്റുകള്‍ക്ക് നല്‍കും. 

അതേസമയം പ്രസ്താവന വിവാദമായതോടെ തിരുത്തുമായി മന്ത്രി തന്നെ രംഗത്തെത്തി. എന്ത് ധരിക്കണമെന്ന കാര്യത്തില്‍ ഒരാള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും രാത്രിയില്‍ പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്നുമാത്രമാണ് നിര്‍ദ്ദേശിച്ചതെന്നും ശര്‍മ്മ വിശദീകരിച്ചു. ഇന്ത്യന്‍ പൗരന്മാരെ വിശ്വാസമില്ലാത്ത മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ രീതിയില്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad