കൊച്ചി (www.evisionnews.in): എസ്.എന്‍.ഡി.പിയുടെ വിവാഹ സര്‍ട്ടിഫിക്കെറ്റുകള്‍ക്ക് നിയമത്തിന്റെ പിന്‍ബലമില്ലെന്ന് ഹൈക്കോടതി. എസ്.എന്‍.ഡി.പി യോഗം എന്തടിസ്ഥാനത്തിലാണ് വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതെന്നും യോഗത്തിന്റെ ഈ നടപടി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ കെ. സുരേന്ദ്രമോഹന്‍, മേരി ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോതമംഗലത്ത് അനിമേഷന്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ തിരുവനന്തപുരം സ്വദേശിയായ യൂബര്‍ ടാക്സി ഡ്രൈവര്‍ തടഞ്ഞു വച്ചിരിക്കുന്നുവെന്നായിരുന്നു പരാതി. എന്നാല്‍, എസ്.എന്‍.ഡി.പി യോഗത്തില്‍ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി തങ്ങള്‍ വിവാഹിതരാണെന്ന് ഇരുവരും വാദിച്ചു. തുടര്‍ന്നാണ് എസ്.എന്‍.ഡി.പി യോഗം നല്‍കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നിയമത്തിന്റെ പിന്‍ബലമില്ലെന്ന് കോടതി അറിയിച്ചത്.
ഈഴവ സമുദായാംഗമായ പുരുഷന് ക്രിസ്ത്യന്‍ സ്ത്രീയെ വിവാഹം കഴിക്കണമെങ്കില്‍ സ്പെഷല്‍ മാര്യേജ് ആക്ടിന്റെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്നും അങ്ങനെ വിവാഹം രജിസ്റ്റര്‍ ചെയ്ത് രേഖകള്‍ കോടതിയില്‍ ഹാജരാക്കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
Keywords- sndp-marriage-certificate-high-court
Keywords- sndp-marriage-certificate-high-court

Post a Comment
0 Comments