പള്ളിക്കര (www.evisionnews.in): ലോക കൊതുകുദിനാചരണത്തിന്റെ ഭാഗമായി പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രം, 16-ാം വാര്‍ഡ്തല ശുചിത്വ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ചേറ്റുകുണ്ട് കടപ്പുറം ഗവ. എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനം കുട്ടികളിലും രക്ഷിതാക്കളിലും കൗതുകമുണര്‍ത്തി.
ആരോഗ്യ പ്രവര്‍ത്തകന്‍ പി.വി സജീവന്‍ തയാറാക്കിയ അമ്പതോളം ഫോട്ടോകളാണ് പ്രദര്‍ശിപ്പിച്ചത്. പി.ടി.എ വൈസ് പ്രസിഡണ്ട് ബി. അയ്യപ്പന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ കെ. ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.വി സജീവന്‍, വി.വി സുരേഷ് കുമാര്‍ ക്ലാസെടുത്തു. കെ.ടി സുമ, പി. അനിത, വി.എം രജനി, എം. രവീന്ദ്രന്‍ പ്രസംഗിച്ചു.

Post a Comment
0 Comments