കാസര്‍കോട് (www.evisionnews.in): ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസിനെ വിലക്കുന്ന മന്ത്രിയും സംസ്ഥാന സര്‍ക്കാറും ഭാവിയില്‍ ക്ഷേത്രം കേന്ദ്രമാക്കി ആഘോഷിക്കുന്ന ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും വിലക്കുമെന്ന് ഭയപ്പെടേണ്ടിയിയിരിക്കുന്നുവെന്ന് ബിജെപി -ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗമായ കുണ്ടാര്‍ രവീശതന്ത്രി. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു തന്ത്രി.
ഇക്കാര്യത്തില്‍ മന്ത്രിയുടെ നിലപാടിനോട് പ്രതിഷേധമുണ്ട്. സമൂഹം എല്‍ഡിഎഫിനെ വിജയിപ്പിച്ചത് മതപരമായ വിശ്വാസത്തില്‍ കൈകടത്താനല്ല. കേരളത്തില്‍ എല്‍.ഡി.എഫിന്റെ തകര്‍ച്ച മുന്‍ കൂട്ടി കണ്ടറിഞ്ഞാണ് ആദ്ധ്യാത്മിക കാര്യങ്ങളില്‍ കൈകടത്തി ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. ഇതിനെ എന്തുവില കൊടുത്തും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് മതവിശ്വാസത്തിലധിഷ്ഠിതമായ പ്രാര്‍ത്ഥനകളും യോഗാഭ്യാസവും രാഷ്ട്ര നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് നടത്തുന്നത്. ഇതിനെ ചെറുക്കാന്‍ ഒരു ശക്തിക്കുമാകില്ലെന്നും തന്ത്രി പറഞ്ഞു.
Keyword: Kasaragod-news-rss-temple-face-raveesha
Post a Comment
0 Comments