Type Here to Get Search Results !

Bottom Ad

പള്ളിക്കര റെയില്‍വെ മേല്‍പാലം വൈകുന്നതില്‍ ആശങ്ക :യൂത്ത് ലീഗ്


തൃക്കരിപ്പൂര്‍ (www.evisionnews.in): ദേശീയപാതയില്‍ നീലേശ്വരം പള്ളിക്കരയിലെ റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ വൈകുന്നതില്‍ ആശങ്കയുണ്ടെന്ന് യൂത്ത് ലീഗ്. കേന്ദ്ര സര്‍ക്കാറിന്റെ സേതു സമുദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടും എന്‍.എച്ച് അധികാരികളുടെ മെല്ലപ്പോക്ക് നയങ്ങള്‍ ചില സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും യൂത്ത് ലീഗ് ആരോപിച്ചു.

പ്രദേശവാസികള്‍ സ്ഥലം അനുവദിച്ചിട്ടും ഇരുട്ടില്‍ തപ്പുന്ന സമീപനമാണ് നാട്ടുകാരന്‍ കൂടിയായ എം.പിയുടേത്. പള്ളിക്കര ഗേറ്റ് അടച്ചാല്‍ വടക്കോട്ട് നീലേശ്വരം മാര്‍ക്കറ്റ് വരെയും തെക്ക് ചെറുവത്തൂര്‍ മയ്യിച്ച വരെയും നീളുന്ന വാഹനങ്ങളുടെ നീളുന്ന നിര സ്ഥലത്തെ നിത്യ കാഴ്ച്ചയാണ്. റെയില്‍വേ ഗേറ്റിന് ഇരുവശവും റോഡ് തകര്‍ന്നതിനാല്‍ ഗതാഗതക്കുരുക്കുംഇരട്ടിയാക്കുന്നു. നീലേശ്വരം പള്ളിക്കര റെയില്‍വേ ക്രോസില്‍ ഓവര്‍ ബ്രിഡ്ജ് എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് യൂത്ത് ലീഗ് നീങ്ങുമെന്ന് തൃക്കരിപ്പൂര്‍ മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് എം.സി ശിഹാബ് മുന്നറിയിയിപ്പ് നല്‍കി. 

തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം യൂത്ത് ലീഗ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ജി.സി ഷംഷാദ്, എം.ടി.പി അബ്ദുല്ല, പി.സി ഇസ്മയില്‍, എ. ദുല്‍കിഫിലി, ഫൈസല്‍ ടി. നീലേശ്വരം, സുഫൈല്‍ കാസിം ചന്തേര, സഈദ് എം. വലിയപറമ്പ പ്രസംഗിച്ചു.


Keywords; Kasaragod-news-pallikkara-myl




Post a Comment

0 Comments

Top Post Ad

Below Post Ad