Type Here to Get Search Results !

Bottom Ad

ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖ അനുവദിക്കില്ല : ദേവസ്വം മന്ത്രി കടകംപള്ളി


തിരുവനന്തപുരം (www.evisionnews.in): കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖകള്‍ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്ര ആചാരങ്ങളിലും നടത്തിപ്പുകളിലും ആര്‍.എസ്.എസ് അനാവശ്യമായി ഇടപെടുന്നുണ്ടെന്ന് പരാതി കിട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആരാധനാലയങ്ങളെ ആയുധപ്പുരകളാക്കാന്‍ അനുവദിക്കില്ലെന്നും ഫേസ് ബുക്ക് പോസ്റ്റില്‍ മന്ത്രി കുറിച്ചു.

കഴിഞ്ഞ ദിവസം ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടത്തിയ ശോഭായാത്രയില്‍ കുട്ടികളെ ശ്രീകൃഷ്ണ വേഷം കെട്ടിച്ച് കോപ്രായം കളിപ്പിക്കുന്നുവെന്നും ബാലഗോകുലത്തിലൂടെ കുട്ടികളെ ആര്‍എസ്എസിന്റെ ആയുധമേന്താനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചതിന് പിന്നാലെയാണ് കടകംപള്ളി ആര്‍.എസ്.എസിന്റെ ശാഖകള്‍ ക്ഷേത്രങ്ങളില്‍ വേണ്ടെന്ന് ഫേസ് ബുക്ക് പോസ്റ്റിട്ടത്.

നാടിന്റെ മതേതര സ്വഭാവവും സമാധാനാന്തരീക്ഷവും തകര്‍ക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി ക്ഷേത്രങ്ങളെ മാറ്റാന്‍ അനുവദിക്കില്ല. പ്രസ്തുത പരാതികള്‍ക്ക് മേല്‍ അടിയന്തരനടപടികള്‍ സ്വീകരിക്കാനും അനധികൃത പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും വേണ്ട കര്‍ശനമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉടനുണ്ടാകുമെന്നും കടകംപള്ളി പറഞ്ഞു.

Keywords: Kerala-news-trivandram-devaswam-mimister-kadakampalli-rss

Tags

Post a Comment

0 Comments

Top Post Ad

Below Post Ad