Type Here to Get Search Results !

Bottom Ad

കാസര്‍കോട് വ്യാജ പാസ്‌പോര്‍ട്ടിന്റെ ഹബ്ബാകുന്നു: ഇന്റലിജന്‍സ് നിരീക്ഷണം ശക്തമാക്കി


കാസര്‍കോട് (www.evisionnews.in): ജില്ല കേന്ദ്രീകരിച്ച് വ്യാജ പാസ്പോര്‍ട്ട് നിര്‍മാണം വ്യപകമായതോടെ കേന്ദ്ര സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങളുടെ ചാരക്കണ്ണുകള്‍ കാസര്‍കോടിന്റെ മേല്‍ പതിഞ്ഞു. ജില്ലയില്‍ മാത്രം വ്യാജ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് 300ല്‍പരം കേസുകളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇങ്ങനെ വ്യാജ പാസ്പോര്‍ട്ട് സമ്പാദിച്ചവരുടെ ഫോട്ടോകള്‍ ക്രൈംബ്രാഞ്ച് പുറത്തുവിട്ടതോടെയാണ് വ്യാജന്റെ ബാഹുല്യം പൊതുസമൂഹത്തിന് ഭീഷണിയായി മാറുന്നത്. 

ജില്ലയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ രാജ്യം വിട്ടവര്‍ക്ക് ഐ.എസ് ബന്ധം സ്ഥിരീകരിച്ചതോടെ വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മാണത്തിന്റെ ഉള്ളറകളും ബുദ്ധി കേന്ദ്രങ്ങളും ചികയുന്ന തിരക്കിലാണ് ഇന്റലിജന്‍സ്. കാണ്ടഹാര്‍ വിമാന റഞ്ചലിലെ തീവ്രവാദികള്‍ക്ക് പാസ് പോര്‍ട്ടും വിസയും സംഘടിപ്പിച്ചതും കുപ്രസിദ്ധമായ കാസര്‍കോട് എംബസിയുടെ ദല്ലാളുമാരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വ്യാജ പാസ്‌പോര്‍ട്ട് അടക്കമുള്ള മറ്റു രേഖകള്‍ വിസ, ഗള്‍ഫില്‍ നടന്ന സാമ്പത്തിക കുറ്റകൃത്യങ്ങളിലകപ്പെട്ടവര്‍ എന്നിവരെ കുറിച്ചും ഇന്റലിജന്‍സ് വിശദമായ അന്വേഷണമാണ് നടക്കുന്നത്. 

അതിനിടെയിലാണ് ഗള്‍ഫില്‍ നിന്ന് സ്വര്‍ണക്കട്ടികള്‍ ഇങ്ങോട്ടേക്കും കാസര്‍കോട് നിന്ന് കഞ്ചാവടക്കമുള്ള ലഹരി ഗള്‍ഫിലേക്കും അയക്കുന്ന പുതിയ പ്രവണത ഏറിവരുന്നത്. ഇതും ഇന്റലിജന്‍സും ഗള്‍ഫിലെ വിദേശകാര്യ മന്ത്രാലയങ്ങളും ഗൗരവമായെടുത്തിട്ടുണ്ട്. 

Post a Comment

0 Comments

Top Post Ad

Below Post Ad